ന്യൂഡല്‍ഹി:കൊറോണ വൈറസിനെതിരായ ഇന്ത്യയുടെ പ്രതിരോധ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് ലോകാരോഗ്യ സംഘടന. “ഇന്ത്യന്‍ സര്‍ക്കാരില്‍ നിന്നും പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുമുള്ള പ്രതിബദ്ധത വളരെ വലുതാണ്, ഇത് ശ്രദ്ധേയമായ കാര്യമാണ്. ഇന്ത്യ മികച്ച പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന്റെ ഭാഗമായാണ് ഇന്ത്യയില്‍ വൈറസ് ബാധ വ്യാപിക്കാത്തതെന്നും ഇക്കാര്യത്തില്‍ തനിക്ക് വളരെ മതിപ്പുണ്ടെന്നും ലോകാരോഗ്യ സംഘടനയുടെ പ്രതിനിധി ഹെങ്ക് ബെക്കെഡാം പറഞ്ഞു.
ലോകമെമ്പാടുമുള്ള നൂറിലധികം രാജ്യങ്ങള്‍ കൊറോണ വൈറസ് ഭീതിയിലാണ്. ആയിരങ്ങളാണ് വൈറസ്ബാധയില്‍ മരണത്തിന് കീഴടങ്ങിയത്.എന്നാല്‍ വൈറസ് ബാധ വിദേശ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത സമയം മുതല്‍ ശക്തമായ മുന്‍കരുതലാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. 125 പേര്‍ക്കാണ് ഇന്ത്യയില്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. മൂന്നു മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. തുടക്കം മുതല്‍ തന്നെ ആള്‍ക്കൂട്ടങ്ങളുടെ ഒത്തുചേരലിനെ ഇന്ത്യ നിയന്ത്രിച്ചു.
മാര്‍ച്ച് 18 മുതല്‍ യൂറോപ്യന്‍ യൂണിയന്‍, യൂറോപ്യന്‍ ഫ്രീ ട്രേഡ് അസോസിയേഷന്‍, തുര്‍ക്കി, യുണൈറ്റഡ് കിംഗ്ഡം എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രകള്‍ നിരോധിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. യുഎഇ, ഖത്തര്‍, ഒമാന്‍, കുവൈറ്റ് എന്നീ രാജ്യങ്ങളെ ഉയര്‍ന്ന അപകടസാധ്യതയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. അഫ്ഗാനിസ്ഥാന്‍, ഫിലിപ്പീന്‍സ്, മലേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കും ഇന്ത്യയിലേക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തി.
സ്‌കൂളുകള്‍, കോളേജുകള്‍, ജിമ്മുകള്‍, നൈറ്റ്ക്ലബ്ബുകള്‍, പ്രതിവാര വിപണികള്‍ എന്നിവയുടെ പ്രവര്‍ത്തനവും ജാഗ്രതയോടെയാണ് ഇന്ത്യ മുന്നോട്ടുകൊണ്ടുപോയത്. ഇക്കാര്യത്തില്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫിസിന്റെയും പ്രതിബദ്ധത വളരെ വലുതായിരുന്നു എന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍ .അണുബാധയ്ക്ക് കാരണമാകുന്ന സാര്‍സ്-കോവ് -2 എന്ന വൈറസിന്റെ വ്യാപനത്തെ തടയാന്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിനെയും (ഐസിഎംആര്‍) ബെക്കെഡാം അഭിനന്ദിച്ചു.
വൈറസിനെ നിയന്ത്രിക്കുക എന്നത് അര്‍ത്ഥമാക്കുന്നത് ഭാവിയില്‍ സ്വന്തമായി വാക്‌സിന്‍ കണ്ടുപിടിക്കുക എന്നതാണ്. കോവിഡ് -19 നെതിരെ ഒരു വാക്‌സിന്‍ വികസിപ്പിക്കുന്നതിനായി നിരവധി ഗവേഷണ പ്രോജക്ടുകള്‍ ഇപ്പോള്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്, പക്ഷേ ഒരു വാക്‌സിന്‍ കണ്ടുപിടിക്കുന്നതിന് കുറഞ്ഞത് ഒന്നര മുതല്‍ രണ്ട് വര്‍ഷം വരെ എടുക്കുമെന്ന് ഐസിഎംആറിലെ എപ്പിഡെമിയോളജി വിഭാഗം മേധാവി ഡോ. ആര്‍. ഗംഗാഖേദ്കര്‍ പറഞ്ഞു.
ലോകാരോഗ്യ സംഘടനയിലെ ജീവനക്കാര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു; വിശദാംശങ്ങൾ പുറത്ത്
ലോകമെമ്പാടുമുള്ള നിരവധി ഗവേഷണ ഗ്രൂപ്പുകള്‍ 20 ഓളം വാക്‌സിനുകള്‍ നിലവില്‍ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് ലോകാരോഗ്യ സംഘടനയുടെ വിദഗ്ധര്‍ പറയുന്നു .കൊറോണ വൈറസ് ബാധയെ നിയന്ത്രിക്കുന്നതിനായി ഏറ്റവും നല്ല മാര്‍ഗ്ഗമെന്ന നിലയില്‍ ലോകാരോഗ്യ സംഘടന നേരിട്ട് എല്ലാ രാജ്യങ്ങളോടും അവരുടെ പരീക്ഷണ പരിപാടികള്‍ വേഗത്തിലാക്കാന്‍ ആവശ്യപ്പെട്ടിരുന്നു.
ജപ്പാന്‍, തായ്‌ലന്‍ഡ്, അമേരിക്കന്‍ ഐക്യനാടുകള്‍, ചൈന തുടങ്ങിയ രാജ്യങ്ങള്‍ ഇതിനകം തന്നെ വൈറസ് ബാധയെ നിയന്ത്രിച്ചുകഴിഞ്ഞിട്ടുണ്ട്. . സാമ്ബിളുകളിലെ വ്യതിയാനങ്ങള്‍ പരിശോധിക്കുന്നതിന് ഈ രാജ്യങ്ങള്‍ അവരുടെ രോഗികളില്‍ നിന്നും സ്രവങ്ങള്‍ സ്വീകരിക്കുകയും ചെയ്തു കഴിഞ്ഞു .
Post Your Comments