Latest NewsNewsInternational

കോ​വി​ഡ് 19 പ്ര​തി​രോ​ധ​ത്തി​നു​ള്ള വാ​ക്സി​ന്‍ പ​രീ​ക്ഷ​ണം മ​നു​ഷ്യ​രി​ല്‍ ആ​രം​ഭി​ച്ചു; വാക്സിന്‍ കുത്തിവെക്കുന്നത് സ്വ​യം സ​ന്ന​ദ്ധ​രാ​യ 45 പേ​രി​ൽ

വാഷിംഗ്ടണ്‍: കൊവിഡ് 19 രോഗം തടയാനുള്ള വാക്സിന്‍ പരീക്ഷണം മനുഷ്യരിൽ നടത്താനൊരുങ്ങി അമേരിക്ക. യു​എ​സി​ലെ സി​യാ​റ്റി​ലി​ലെ റി​സ​ര്‍​ച്ച്‌ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ല്‍ സ്വ​യം സ​ന്ന​ദ്ധ​രാ​യ 45 പേ​രി​ലാ​ണ് പരീക്ഷണം നടത്തുന്നത്. ഇ​വ​ര്‍ 18നും 55​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള​വ​രാ​ണ്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്താണ് പരീക്ഷണത്തിന് ധനസഹായം നല്‍കിയത്. കൂ​ടു​ത​ല്‍ പ​രീ​ക്ഷ​ണ​ഘ​ട്ട​ത്തി​ലൂ​ടെ ഇ​വ ഫ​ല​വ​ത്തും സു​ര​ക്ഷി​ത​വു​മാ​ണെ​ന്ന് തെ​ളി​യ​ണം. ഇ​തി​നു​ശേ​ഷം വാ​ക്സി​ന്‍ വി​ക​സി​പ്പി​ക്കാ​ന്‍ ഒ​ന്നു​മു​ത​ല്‍ ഒ​ന്ന​ര​വ​ര്‍​ഷം വ​രെ എ​ടു​ക്കു​മെ​ന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. അതേസമയം ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ആയിട്ടില്ല.

Read also: എ.ടി.എം കൗണ്ടറുകളില്‍ സാനിറ്റൈസര്‍ നിര്‍ബന്ധമാക്കണമെന്ന ആവശ്യം ശക്തമാകുന്നു

കൊവിഡ് 19ന് കാരണമാകുന്ന വൈറസിന്‍റെ നിരുപദ്രവകരമായ ജനിതക കോഡിന്‍റെ പകര്‍പ്പ് ഉള്‍ക്കൊള്ളുന്നതാണ് വാക്സിന്‍. വാക്സിന്‍ സുരക്ഷിതമാണെന്നും ഉയര്‍ന്ന ഗുണനിലവാരമുള്ളതാണെന്നും ഫലം സൂക്ഷ്മമായി വിലയിരുത്തുമെന്നും വിദഗ്ധന്‍ ഡോ. ജോണ്‍ ട്രെഗോണിംഗ് പറഞ്ഞു. വാക്സിന്‍ ഫലപ്രദമായാല്‍ മനുഷ്യരാശിക്ക് വലിയ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button