![](/wp-content/uploads/2020/01/atm-2.jpg)
തിരുവനന്തപുരം: കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ എ.ടി.എം കൗണ്ടറുകളില്‍ സാനിറ്റൈസര്‍ നിര്‍ബന്ധമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. പ്രതിദിനം നൂറോളം പേർ എത്തുന്നതിനാൽ ബാങ്കുകൾ തന്നെ ഈ സൗകര്യം ഒരുക്കണമെന്നാണ് ഉപഭോക്താക്കൾ വ്യക്തമാക്കുന്നത്. എടിഎം കൗണ്ടറുകളുടെ മുന്നില്‍ കൂടി ബ്രേക്ക് ദി ചെയിന്‍ കിയോസ്കികള്‍ തുടങ്ങണമെന്നാണ് ആളുകളുടെ ആവശ്യം. എടിഎം മോണിറ്ററിന്റെ കീപാഡില്‍ ടൈപ്പ് ചെയ്യുന്നതിന് മുന്‍പ് സാനിറ്റൈസറുകള്‍ ഉപയോഗിക്കണം. കൈകള്‍ വൃത്തിയായി സൂക്ഷിയ്ക്കണമെന്ന മുന്‍കരുതല്‍ എടിഎം കൗണ്ടറുകളില്‍ പാലിക്കപ്പെടുന്നില്ലെന്നും ആളുകൾ ആരോപിക്കുന്നു.
Post Your Comments