Latest NewsKeralaNews

കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് വൈദ്യുതി മുടക്കം ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി മുടക്കം ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ വീടുകളിലിരുന്ന് ജോലി ചെയ്യുന്നവരെ പരിഗണിച്ചാണ് ഇത്തരമൊരു തീരുമാനം. ലോഡ്‌ഷെഡിങ്ങോ പവര്‍ കട്ടോ ഇല്ലാതിരിക്കുക എന്നത് എല്ലാവരും ആഗ്രഹിക്കുന്ന കാര്യമാണ്. ഗവണ്‍മെന്റ് അത് കൃത്യമായി പാലിക്കാനാണ് തീരുമാനം. മുടക്കം കൂടാതെ വീടുകളിലിരുന്ന് ജോലി ചെയ്യാനുള്ള സാഹചര്യമുണ്ടാകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

Read also: ചിക്കനും മുട്ടയും കൊറോണയ്ക്ക് കാരണമാകുന്നുവെന്ന് തെളിയിച്ചാല്‍ അഞ്ച് കോടി

അതേസമയം കോവിഡ് നിരീക്ഷണത്തിലോ ചികിത്സയിലോ കഴിയുന്നവര്‍ ബില്‍ അടയ്ക്കാന്‍ വൈകിയാല്‍ പിഴ ഈടാക്കില്ലെന്നും വൈദ്യുതി മുടക്കില്ലെന്നും കെഎസ്‌ഇബി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button