Latest NewsIndia

തന്നെ പരിഹസിച്ചവര്‍ക്ക് ഭഗവാന്‍ നല്‍കിയ കൂലിയാണ് കൊറോണ; സർക്കാരിനെതിരെ നിത്യാനന്ദ

'കൈലാസം എന്ന പേരില്‍ രാജ്യമുണ്ടാക്കി ഞാന്‍ ഏകാന്തജീവിതം ആരംഭിച്ചപ്പോള്‍ ചില ഇന്ത്യക്കാര്‍ എന്നെ നോക്കി ചിരിച്ചു, ചിലര്‍ പരിഹസിച്ചു.'

ബംഗളുരു; തന്നെ കളിയാക്കിയവര്‍ക്ക് ഭഗവാന്‍ നല്‍കിയ കൂലിയാണ് കൊറോണ വൈറസെന്ന് വിവാദ ആള്‍ദൈവം നിത്യാനന്ദ, കൊറോണ വൈറസ് രാജ്യത്ത് ഭീതി വളര്‍ത്തി പടരുമ്പോഴാണ് സര്‍ക്കാരിനെ പരിഹസിച്ച്‌ ആള്‍ദൈവം നിത്യാനന്ദ അംഗത്തെത്തിയത്. ‘കൈലാസം എന്ന പേരില്‍ രാജ്യമുണ്ടാക്കി ഞാന്‍ ഏകാന്തജീവിതം ആരംഭിച്ചപ്പോള്‍ ചില ഇന്ത്യക്കാര്‍ എന്നെ നോക്കി ചിരിച്ചു, ചിലര്‍ പരിഹസിച്ചു.’

‘എന്നാല്‍ ഇപ്പോള്‍ ലോകമാകെ സാമൂഹികമായ ഇടപെടലില്‍ അകലം പാലിക്കുന്നതിനെക്കുറിച്ചാണ് സംസാരിക്കുന്നത്. താന്‍ സ്വന്തമായി ഒരു രാജ്യം ഉണ്ടാക്കി അങ്ങോട്ട് മാറിയപ്പോള്‍ ആളുകള്‍ എന്നെ പരിഹസിച്ചു. ഇപ്പോള്‍ അവര്‍ എങ്ങനെ സമൂഹത്തില്‍ നിന്ന് വിട്ടു നില്‍ക്കാം എന്ന് ചിന്തിക്കുന്നു എന്നായിരുന്നു നിത്യാനന്ദയുടെ പരിഹാസം. പരമശിവന്‍ ഞങ്ങളെ രക്ഷിച്ചു. അതാണ് ദൈവത്തിന്റെ ശക്തി’- നിത്യാനന്ദ പറഞ്ഞു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ആശ്രമത്തിൽ അന്യായമായി തടവിൽ വെച്ചിരിക്കുന്നു എന്നു പെൺകുട്ടികളുടെ മാതാപിതാക്കളുടെ പരാതിയിലാണ് നിത്യാനന്ദ ഒളിവിൽ പോയത്. പിന്നീട് ഈ പെൺകുട്ടികൾ തന്നെ തങ്ങളെ ആരും പിടിച്ചു വെച്ചിട്ടില്ലെന്ന വീഡിയോയുമായി രംഗത്തെത്തിയിരുന്നു. ഇന്ത്യയില്‍ നിന്നും ഒളിച്ചോടിയെങ്കിലും സമൂഹമാധ്യമങ്ങളിലൂടെ സജീവമായി അനുയായികളോട് സമ്ബര്‍ക്കം പുലര്‍ത്തുന്നുണ്ട്. നിത്യാനന്ദയെ കണ്ടെത്താന്‍ പോലീസ് ലുക്ക്‌ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചുവെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ല.

shortlink

Related Articles

Post Your Comments


Back to top button