Latest NewsIndiaNews

കൊറോണയെ നിയന്ത്രിയ്ക്കാന്‍ ലോകരാഷ്ട്രങ്ങള്‍ ഇതുവരെ പരീക്ഷിയ്ക്കാത്ത തന്ത്രങ്ങളുമായി ഇന്ത്യ : ചാടിപ്പോകുന്ന രോഗികളെ മുദ്രകുത്തുന്നത് എളുപ്പത്തില്‍ മായില്ല…. ചാപ്പ കുത്താനുപയോഗിയ്ക്കുന്നത്  ഈ മഷി

മുംബൈ : കൊറോണയെ നിയന്ത്രിയ്ക്കാന്‍ ലോകരാഷ്ട്രങ്ങള്‍ ഇതുവരെ പരീക്ഷിയ്ക്കാത്ത തന്ത്രങ്ങളുമായി ഇന്ത്യ . മഹാരാഷ്ട്രയിലാണ് ഇത് ആദ്യമായി പരീക്ഷിയ്ക്കുന്നത്. വീടുകളില്‍ നിരീക്ഷണത്തിലുള്ള കൊറോണ രോഗികള്‍ പുറത്തിറങ്ങി മറ്റുള്ളവരുമായി ഇടപഴകുന്നത് തടയാനായാണ് രോഗികളെ മുദ്രകുത്തുന്നത് . ഇത് എളുപ്പത്തില്‍ മായില്ല. ഇടതു കൈപ്പത്തിയുടെ പുറംഭാഗത്താണ് മുദ്ര കുത്തുകയെന്ന് സംസ്ഥാന ആരോഗ്യമന്ത്രി രാജേഷ് തോപ്പെ അറിയിച്ചു.

Read Also : കോവിഡ്-19 : നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ചാടിപോകാതിരിയ്ക്കാന്‍ ചാപ്പ കുത്തല്‍ : ചാപ്പ കുത്തുന്നത് ഇടതുകയ്യില്‍ : കര്‍ശന നടപടിയുമായി സര്‍ക്കാര്‍

മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗമാണ് ഇത്തരമൊരു തീരുമാനമെടുത്തത്.തിരഞ്ഞെടുപ്പുകള്‍ക്ക് വോട്ടര്‍മാരുടെ കൈയില്‍ രേഖപ്പെടുത്തുന്ന മഷിയാണ് മുദ്ര കുത്താനായി ഉപയോഗിക്കുക. മാര്‍ച്ച് 31 വരെ ഈ നടപടി തുടരും. ക്വാറന്റീനില്‍ കഴിയുന്നവര്‍ പുറത്തിറങ്ങിയാല്‍ അതു തിരിച്ചറിയാന്‍ മറ്റുള്ളവരെ സഹായിക്കാനാണ് ഈ നടപടി

shortlink

Related Articles

Post Your Comments

Related Articles


Back to top button