Latest NewsNewsIndia

കേന്ദ്ര ഭരണ പ്രദേശത്ത് ആദ്യത്തെ കോവിഡ് സ്ഥിരീകരിച്ചു

മാഹി: കേന്ദ്ര ഭരണ പ്രദേശത്ത് ആദ്യത്തെ കോവിഡ് സ്ഥിരീകരിച്ചു. പുതുച്ചേരിയുടെ ഭാഗമായ മാഹിയില്‍ ആണ് ഒരാള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചത്. യുഎഇയില്‍ നിന്ന് മടങ്ങിയെത്തിയ 68കാരിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവര്‍ മാഹിയില്‍ എത്തിയത് ആഴ്ചകള്‍ക്ക് മുന്‍പാണെന്നാണ് വിവരം. രോഗലക്ഷണങ്ങളെ തുടര്‍ന്ന് പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് ഇവരില്‍ കോവിഡ് സ്ഥിരീകരിച്ചത്.

അതേസമയം, മാഹിയോട് ചേര്‍ന്ന് കിടക്കുന്ന കേരളത്തില്‍ 24 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. മലപ്പുറത്തും കാസര്‍കോഡുമായി പുതുതായി മൂന്നുകേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെയാണ് കോവിഡ് ബാധിതരുടെ എണ്ണം ഉയര്‍ന്നത്. 12740 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തില്‍ കഴിയുന്നത്.

ALSO READ: കൊവി‍ഡ് ഭീതി നിലനിൽക്കുമ്പോൾ വ്യത്യസ്തമായ മാർഗത്തിലൂടെ വരനും വധുവും വിവാഹിതരായി

കോവിഡ് 19 വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ മാഹിയിലും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബാറുകള്‍ അടച്ചിടാന്‍ കഴിഞ്ഞ ദിവസമാണ് തീരുമാനിച്ചത്. ആള്‍ക്കൂട്ടം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. ഈ മാസം 31 വരെ ബാറുകള്‍ അടച്ചിടാനാണ് തീരുമാനിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button