ന്യൂഡല്‍ഹി: രാജ്യത്തെ വിദേശ ധനസഹായം കൈപ്പറ്റാന്‍ അര്‍ഹതയുള്ളവരുടെ അംഗീകാരം പുനര്‍നിര്‍ണ്ണയിച്ച് കേന്ദ്രആഭ്യന്തര വകുപ്പ്. ലോകസഭയില്‍ എഴുതിതയ്യാറാക്കി നല്‍കിയ മറുപടിയിലാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് ഉത്തരം നല്‍കിയത്. രാജ്യത്തെ വിദേശ ഫണ്ട് കൈകാര്യം ചെയ്യുന്ന നിയമമായ എഫ്‌സിആര്‍എ അനുസരിച്ച് 2017 നും 2019നും ഇടയിലായിട്ടാണ് അന്വേഷണം നടത്തിയത്. 6676 എന്‍ജിഒകള്‍ അനധി കൃതമായി വിദേശ ഫണ്ടുകള്‍ സ്വീകരിച്ചിരുന്നതായി കണ്ടെത്തിയെന്നും മന്ത്രി അറിയിച്ചു.
ഇതില്‍ 900 എണ്ണം മതപരമായ പ്രവര്‍ത്തനത്തിനും, 2531 എണ്ണം സാംസ്‌കാരിക പ്രവര്‍ത്ത നത്തിനും 4614 എണ്ണം വിദ്യാഭ്യാസ കാര്യത്തിനുമായി അംഗീകാരം നേടിയവയായിരു ന്നുവെന്നും വ്യക്തമാക്കി. നിലവിലെ കണക്കുപ്രകാരം രാജ്യത്തെ വിദേശ ഫണ്ട് സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ 6676 സംഘടനകളുടെ അംഗീകാരം റദ്ദാക്കിയതായി മന്ത്രി അറിയിച്ചു. ഇതു കൂടാതെ ഇതുവരെ 2214 സംഘടനകള്‍ക്ക് പുതുക്കിയ മാനദണ്ഡമനുസരിച്ച് അംഗീകാരം നല്‍കിയതായും മന്ത്രി വ്യക്തമാക്കി.
പുതുതായി അംഗീകാരം നല്‍കിയ 2214ല്‍ 1011 എണ്ണം 2017ലും 520 എണ്ണം 2018ലും 683 എണ്ണം 2019ലും രജിസ്റ്റര്‍ ചെയ്തതവയാണെന്നും മന്ത്രി ലോകസഭയെ അറിയിച്ചു. പല സംഘടനകളും അവര്‍ രജിസ്റ്റര്‍ ചെയ്ത പ്രവര്‍ത്തനങ്ങളില്‍ നിന്നും വ്യതിചലിച്ചതായും മറ്റ് പ്രവര്‍ത്തനങ്ങളുടെ പേരില്‍ പണം സ്വീകരിച്ചതായും കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷത്തിന് ശേഷ മാണ് അംഗീകാരവും പ്രവര്‍ത്തനാനുമതിയും റദ്ദാക്കിയതെന്നും കേന്ദ്രമന്ത്രി അറിയിച്ചു.
Post Your Comments