Latest NewsKeralaNews

പ്രമുഖ മതനേതാവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന സംഘടനയ്ക്ക് 146 കോടിയുടെ വിദേശ ഫണ്ട്

ലൈസന്‍സ് റദ്ദാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ന്യൂഡല്‍ഹി : പ്രമുഖ ഇസ്ലാം മത പണ്ഡിതനുമായി ബന്ധമുള്ള എന്‍ജിഒ സംഘടനയ്ക്ക് കണക്കില്ലാത്ത വിദേശ ഫണ്ട് കണ്ടെത്തി. വിദേശത്ത് നിന്നും മൂന്ന് വര്‍ഷത്തിനുള്ളില്‍ 146 കോടിയിലേറെ ഫണ്ടാണ് ഈ സംഘടനയ്ക്ക് ലഭിച്ചിരിക്കുന്നത്. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മര്‍കസുല്‍ ഇഗ്ഹാസത്തില്‍ കൈരിയത്തില്‍ ഹിന്ദിയ എന്ന എന്‍ ജി ഒ സംഘടനയ്ക്കാണ് വിദേശസഹായ നിയന്ത്രണചട്ടങ്ങള്‍ ലംഘിച്ച് പണം ലഭിച്ചിരിക്കുന്നത്. ഈ സംഘടനയ്ക്ക് കാന്തപുരം അബൂബക്കര്‍ മുസ്ലിയാരുമായി ബന്ധമുള്ളതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.

Read Also : ‘ഇനി സാറും മാഡവും വിളി വേണ്ട, ചേട്ടാ, ചേച്ചി എന്ന് വിളിച്ചാൽ മതി’: കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചായത്തുകളോട് കെ സുധാകരൻ

ഈ പശ്ചാത്തലത്തില്‍ സംഘടനയുടെ വിദേശ ഫണ്ടിംഗ് ലൈസന്‍സ് റദ്ദാക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. വിദേശസഹായ നിയന്ത്രണ ചട്ട പ്രകാരം പണം, ഉപകാരം, സമ്മാനം, സേവനം എന്നിങ്ങനെ ഏതുതരം വിദേശസഹായവും സ്വീകരിക്കാന്‍ വിദേശകാര്യ, ആഭ്യന്തര മന്ത്രാലയങ്ങളുടെ മുന്‍കൂര്‍ അനുമതി വേണം. ഇത് ലംഘിച്ചുകൊണ്ടാണ് ഈ എന്‍ജിഒയ്ക്ക് സഹായം ലഭിച്ചിരിക്കുന്നത്.

ഈ മുന്‍കൂര്‍ അപേക്ഷ ധനമന്ത്രാലയം പരിശോധിച്ച് കേന്ദ്രആഭ്യന്തര മന്ത്രാലയത്തിന് കൈമാറും. വിദേശസഹായം രാജ്യവിരുദ്ധ പ്രവര്‍ത്തിനത്തിനാണോ എന്നതടക്കം പരിശോധിച്ച് ക്ലിയറന്‍സ് നല്‍കേണ്ടത് ആഭ്യന്തരമന്ത്രാലയമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button