Latest NewsIndia

ഫണ്ട് വക മാറ്റൽ: ഹ്യൂമൻ റൈറ്റ്‌സ് ഇനിഷ്യേറ്റീവ് അടക്കം കൂടുതല്‍ എന്‍ജിഒകളുടെ എഫ്സിആര്‍എ ലൈസന്‍സ് റദ്ദാക്കി

ന്യൂഡൽഹി: ഫണ്ട് വകമാറ്റി ചിലവഴിച്ചതിനെ തുടർന്ന്, വിദേശ സംഭാവനകള്‍ സ്വീകരിക്കുന്നതിനു വേണ്ടിയുള്ള സര്‍ക്കാര്‍ ഇതര സംഘടനകളുടെ (എൻജിഒ) ലൈസന്‍സ് കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി. ഹെവൻലി ഗ്രേസ് മിനിസ്ട്രികൾ, പീപ്പിൾസ് ഓർഗനൈസേഷൻ ഫോർ എംപവർമെന്റ് ഓഫ് ട്രൈബൽസ് (POET) എന്നിവയുൾപ്പെടെ, നിരവധി എൻജിഒകളുടെ ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേഷൻ ആക്റ്റ് (എഫ്‌സിആർഎ) ലൈസൻസുകളാണ് കേന്ദ്ര സർക്കാർ റദ്ദാക്കിയത്.

ഈ എൻജിഒകൾ നിയമ വ്യവസ്ഥകൾ ലംഘിച്ചതായി സർക്കാർ വ്യക്തമാക്കി.180 ദിവസങ്ങളായി സസ്പെന്‍ഡ് ചെയ്തിരുന്ന സിഎച്ച്ആര്‍ഐയുടെ ലൈസന്‍സ് ആണ് ഇപ്പോള്‍ റദ്ദാക്കിയത്. 2016ല്‍ ഒരു ബാങ്ക് അക്കൗണ്ട് തുറന്നതുമായി ബന്ധപ്പെട്ടുള്ള വിവരങ്ങളും ചില പദ്ധതികള്‍ക്കായി വിദേശ ഫണ്ട് സ്വീകരിച്ചതിന്റെ വിവരങ്ങളും സിഎച്ച്ആര്‍ഐ നല്‍കിയില്ലെന്നും മന്ത്രാലയം പറയുന്നു. ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തതിനെതിരെ എന്‍ജിഒ കഴിഞ്ഞ വര്‍ഷം ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും അനുകൂലമായ ഉത്തരവ് ഉണ്ടായില്ല.

വാർഷിക സാമ്പത്തിക റിട്ടേൺ സമർപ്പിക്കുന്നതിലെ വീഴ്ചയും വകമാറ്റി ചിലവഴിക്കലും ചൂണ്ടിക്കാട്ടിയാണ് എഎഡബ്ല്യുഡബ്ല്യുഐക്കെതിരെയുള്ള നടപടി. എന്‍ജിഒയ്‌ക്കെതിരെ നടത്തിവന്ന അന്വേഷണം പൂര്‍ത്തിയായതായും അവര്‍ക്ക് വിദേശ ധനസഹായം സ്വീകരിക്കുന്നത് തുടരാൻ അനുവദിക്കാനാവില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button