തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതിയ കോവിഡ് കേസുകള്‍ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. അതേസമയം നിരീക്ഷണത്തിലുളളവരുടെ എണ്ണം 18,000 കടന്നു. ഇതില്‍ 17743 പേര് വീടുകളില്‍ നിരീക്ഷണത്തിലാണ്. 268 പേര് ആശുപത്രികളില്‍ ഐസോലേഷന് വാര്‍ഡുകളില്‍ കഴിയുന്നു. ഇന്നുമാത്രം 65 പേരാണ് പുതുതായി ആശുപത്രിയില്‍ എത്തിയത്. നിലവില്‍ രോഗബാധ സ്ഥിരീകരിച്ച 24 പേർ വിവിധ ആശുപത്രികളിലെ ഐസോലേഷന് വാര്‍ഡുകളില്‍ ചികിത്സയില്‍ കഴിയുകയാണ്. മാഹിയില്‍ മലയാളിയായ ഒരാള്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി.
Post Your Comments