നോയിഡ: രാത്രിയില്‍ ബിഎംഡബ്ലിയു കാറില്‍ നിന്ന് മൂത്രമൊഴിയ്ക്കാന്‍ പുറത്തിറങ്ങിയതായിരുന്നു യുവാവ്… എന്നാല്‍ തിരിഞ്ഞുനോക്കിയപ്പോള്‍ യുവാവ് ഞെട്ടി.
ലക്ഷങ്ങള്‍ വിലയുള്ള ബിഎംഡബ്യു കാര്‍ ഒരു നിമിഷം കൊണ്ട് അപ്രത്യക്ഷമായിരിയ്ക്കുന്നു. നിമിഷ നേരം കൊണ്ട് ആഡംബര കാര്‍ അടിച്ചുകൊണ്ടുപോയ ഒരു കള്ളനെ കുറിച്ചുള്ള വാര്‍ത്തയാണ് ഉത്തര്‍പ്രദേശില്‍ നിന്നും പുറത്തുവരുന്നത്. റോഡിലൂടെ യാത്ര ചെയ്യവെ മൂത്രമൊഴിക്കാന്‍ റോഡിന്റെ വശത്ത് വാഹനം നിര്‍ത്തിയപ്പോഴായിരുന്നു മോഷണ വിരുതന്‍ന്മാര്‍ കാറുമായി മുങ്ങിയത്. ഉത്തര്‍പ്രദേശിലെ നോയിഡയിലായിരുന്നു സംഭവം.
സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത് ഇങ്ങനെ, 90 സെക്ടറിലെ ഫേസ് 2 പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വച്ചായിരുന്നു സംഭവം. റിഷഭ് അറോറ എന്ന യുവാവ് ഒരു പാര്‍ട്ടി കഴിഞ്ഞ് മടങ്ങുന്ന വഴിയില്‍ മൂത്രമൊഴിക്കാന്‍ റോഡ് സൈഡില്‍ വാഹനം നിര്‍ത്തി ഇറങ്ങി. മൂത്രമൊഴിക്കുന്നതിനിടെ രണ്ട് പേര്‍ കാറുമായി മുങ്ങുകയായിരുന്നു. റിഷഭിന്റെ സഹോദരി ഭര്‍ത്താവിന്റെ കാറായിരുന്നു അത്. ഏകദേശം 40ലക്ഷം രൂപ ഇനിയും കാറിന്റെ ലോണായി തിരിച്ചടയ്ക്കാനുണ്ട്.
സംഭവത്തെ തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. വാഹനത്തിന്റെ ഉടമയെ വ്യക്തമായി അറിയുന്ന ആരോ ആണ് മോഷണം നടത്തിയതെന്ന് പ്രാഥമിക അന്വേഷണത്തില്‍ നിന്നും വ്യക്തമായെന്ന് സീനിയര്‍ പൊലീസ് ഓഫീസര്‍ ചന്ദര്‍ പറഞ്ഞു. പ്രതികളെ ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംഭവത്തില്‍ തിരിച്ചറിയാനാവാത്ത രണ്ട് പേര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഉടന്‍ തന്നെ വാഹനത്തെയും പ്രതികളെയും കണ്ടെത്തുമെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. മോഷണത്തനിടെ വാഹന ഓടിച്ചിരുന്നയാള്‍ മദ്യപിച്ചിരുന്നോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്. ഇയാള്‍ ഒരു പാര്‍ട്ടിയില്‍ പങ്കെടുത്ത് മടങ്ങുമ്‌ബോഴായിരുന്നു കാര്‍ മോഷണം പോയത്. അതുകൊണ്ട് തന്നെ ഇയാള്‍ മദ്യപിച്ചിരിക്കാന്‍ സാധ്യതയുണ്ടെന്നാണ് പൊലീസ് കരുതുന്നത്.വാഹനം കണ്ടെത്തുന്നതിനും പ്രതികളെ പിടികൂടുന്നതിനുമാണ് കൂടുതല്‍ പരിഗണന. നഗരത്തിലെ റോഡില്‍ നിന്നും ഇത്രയും വിലപിടിപ്പുള്ള വാഹനം മോഷ്ടിച്ചത് വളരെ പ്രാധാന്യത്തോടെയാണ് നോക്കിക്കാണുന്നതെന്നും പൊലീസ് അറിയിച്ചു.
അതേസമയം, തന്നെ ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ രണ്ട് പേര്‍ തോക്കു ചൂണ്ടിയാണ് വാഹനം മോഷ്ടിച്ചതെന്നാണ് റിഷഭ് പറയുന്നത്. എന്നാല്‍ ഇദ്ദേഹം മദ്യപിച്ചിരുന്നെന്ന സംശയം നിലനില്‍ക്കുന്നതിനാല്‍ പൊലീസ് ഇത് കാര്യമായി എടുത്തിട്ടില്ല. എന്നാലും ഇക്കാര്യം അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു. സഹാദരി ഭര്‍ത്താവിന്റെ കാര്‍ ആറ് ദിവസത്തോളമായി റിഷഭ് ഉപയോഗിക്കുന്നു.
Post Your Comments