മുംബൈ•കൊറോണ വൈറസ് ബാധിച്ച് രാജ്യത്ത് മൂന്നാമത്തെ മരണം സ്ഥിരീകരിച്ചു. മുംബൈ കസ്തൂര്‍ബ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 64 കാരനാണ് മരിച്ചത്. ദുബായില്‍ നിന്നെത്തിയ ഇയാള്‍ക്ക് കഴിഞ്ഞ ആഴ്ചയാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന് കടുത്ത രക്തസമ്മര്‍ദവും പ്രമേഹവും ഉണ്ടായിരുന്നു.
കോവിഡ് സ്ഥിരീകരിച്ച ഇയാളുടെ ഭാര്യയും മകനും ഇപ്പോള്‍ ചികിത്സയിലാണ്.
മുംബൈയിലെ ആദ്യ കോവിഡ് മരണമാണിത്.
Post Your Comments