ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് 19 രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 141 ആയി. മഹരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതര്‍ ഉള്ളത്. മിലാനില്‍ നിന്ന് മടങ്ങിയെത്തി ചാവ്‌ള ഐടിബിപി ക്യാമ്പില്‍ നിരീക്ഷണത്തില്‍ കിഴയുന്നവര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഐടിബിപി ക്യാമ്പില്‍ നിന്ന് സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് ഇവരെ മാറ്റി. ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക കണക്കനുസരിച്ച് 14 പേര്‍ രോഗമുക്തരായി.
മുംബൈ കസ്തൂര്‍ബ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അറുപത്തിനാലുകാരനാണ് ഇന്ന് മരിച്ചത്. ഈ മാസം ആദ്യം ഇയാള്‍ ദുബായില്‍ നിന്ന് എത്തിയതായിരുന്നു. വൈറസ് പടുരുന്ന മഹാരാഷ്ട്രയിലെ നാസിക്കിലും നാഗ്പൂരിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. രോഗികള്‍ക്ക് സാധ്യമായ മികച്ച ചികിത്സ നല്‍കുന്നുണ്ടെന്ന് ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ പറഞ്ഞു. അതേസമയം, ഇന്ത്യയില്‍ കൊവിഡ് 19 രണ്ടാംഘട്ടമാണെന്നാണ്ഐ സിഎംആര്‍ വ്യക്തമാക്കുന്നത്. പരിശോധനയ്ക്ക് എന്‍എബിഎല്‍ അംഗീകാരമുള്ള സ്വകാര്യ ലാബുകള്‍ക്ക് അനുമതി നല്‍കി. ഐസിഎംആറിന് പുറമെ ഈമാസം 22നകം 49 ലാബുകള്‍ തുറക്കാനാണ് തീരുമാനം.
ALSO READ: ലൈംഗിക തൊഴിലാളികളെയും കോവിഡ് പിടി മുറുക്കി; വേശ്യാലയങ്ങൾ തുറക്കുന്ന കാര്യത്തിൽ നടത്തിപ്പുകാർ പറഞ്ഞത്
ഏപ്രില്‍ 15 വരെ ഗോ എയര്‍ രാജ്യാന്തര സര്‍വീസുകള്‍ നിര്‍ത്തി. മധ്യറെയില്‍വേ 23 ട്രെയിനുകള്‍ റദ്ദാക്കി. കര്‍ണാടകയിലെ കല്‍ബുര്‍ഗിയില്‍ രോഗം ബാധിച്ച് മരിച്ചയാളെ ചികിത്സിച്ച ഡോക്ടര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചു. കൊവിഡ് ഭീഷണിയെ തുടര്‍ന്ന് സുപ്രിം കോടതിയിലെ സ്ഥിതിഗതികള്‍ ചിഫ് ജസ്റ്റിസ് നേരിട്ട് വിലയിരുത്തി. താജ്മഹല്‍, ചെങ്കോട്ട, കുത്തബ് മീനാര്‍, എന്നിവ ഈമാസം 31 വരെ അടച്ചു.
Post Your Comments