Latest NewsKeralaIndia

ചാലക്കുടിയിൽ കൊറോണ നിരീക്ഷണത്തിലിരിക്കെ പുറത്ത് പോയ യുവാവ് അപകടത്തില്‍ മരിച്ചു

ഞായറാഴ്ച പുലര്‍ച്ചെ സുഹൃത്തിനൊപ്പം സഞ്ചരിക്കുമ്പോഴാണ് അപകടത്തില്‍പ്പെട്ടത്.

തൃശ്ശൂര്‍: കൊറോണ സംശയത്തെ തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്ന യുവാവ് വാഹനാപകടത്തില്‍ മരിച്ചു. ചാലക്കുടി മേച്ചിറ സ്വദേശി സുജിത്താണ് (30) ബൈക്ക് അപടത്തില്‍ മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇയാള്‍ ചികിത്സയിലിരിക്കേയാണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ സുഹൃത്തിനൊപ്പം സഞ്ചരിക്കുമ്പോഴാണ് അപകടത്തില്‍പ്പെട്ടത്.

അപകട സ്ഥലത്ത് വച്ചു തന്നെ സുഹൃത്ത് അര്‍ജുന്‍ മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ സുജിത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് മതിലില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. ദുബായില്‍ നിന്ന് ഈ മാസം 11ന് എത്തിയ സുജിത്തിനോട് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയണമെന്നും പുറത്തിറങ്ങരുതെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു.

രജിത് കുമാറിനെ അന്വേഷിച്ചു പോലീസ് ആറ്റിങ്ങലിലെ വീട്ടിൽ, രജിത് ആലുവയിൽ എന്ന് ആരാധകർ, ഒളിവിലെന്ന് മാധ്യമങ്ങൾ

എന്നാല്‍ നിര്‍ദേശം ലംഘിച്ച്‌ ഞായറാഴ്ച പുലര്‍ച്ചെ സുഹൃത്തിനൊപ്പം സഞ്ചരിക്കുമ്പോഴാണ് അപകടം സംഭവിച്ചത്.അതെസമയം കൊറോണ സംശയം നിലനില്‍ക്കുന്നതിനാല്‍ പരിശോധനയ്ക്ക് ശേഷം മാത്രമേ സംസ്‌കരിക്കുകയുള്ളു. സ്രവങ്ങള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. മൃതദേഹം മോര്ച്ചറിയിലേയ്ക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button