കൊറോണ വൈറസുകളെ ഹോമത്തിലൂടെ നശിപ്പിക്കാൻ കഴിയുമെന്ന് ചിറ്റൂർവ്യാസ പരമാത്മ മഠാധിപതി. ഹോമം നടത്താനൊരുങ്ങുകയാണ് മഠം. ഹോമം നടത്തി വൈറസുകളെ 108 സ്ത്രീപുരുഷ കാഞ്ഞിര പ്രതിമ കളിലേക്ക് ആവാഹിച്ച ശേഷം ദഹിപ്പിക്കും. . ഈ പ്രതിമകളെ അഗ്നിയിൽ ദഹിപ്പിച്ച് ചിതാഭസ്മം തിരുവില്ലാമലയിലെ ഐവർമഠം ശോകനാശിനി പുഴയിൽ ഒഴുക്കുന്നതോടെ വൈറസുകൾ നശിക്കും എന്നാണ് ഇദ്ദേഹം വ്യക്തമാക്കുന്നത്.
Read also: കോവിഡ്- 19 പ്രതിരോധം; കേരളം നടപ്പിലാക്കിയ നടപടികളെ പ്രശംസിച്ച് സുപ്രീംകോടതി
അതേസമയം മാർച്ച് 19ന് ലോക രക്ഷ മഹാ മൃത്യുഞ്ജയ ഹോമം നടത്തുമെന്നും മഠം അറിയിച്ചിട്ടുണ്ട്. ഹോമം നടത്തി 41 ദിവസം തുടർച്ചയായി പ്രാർത്ഥിക്കുന്നതിലൂടെ കൊറോണ വൈറസുകളിൽ നിന്ന് മുക്തി നേടാൻ കഴിയുമെന്നാണ് സർവ്വ ജനങ്ങളും പങ്കെടുക്കണമെന്നും വ്യാസ പരമാത്മ മഠാധിപതി വ്യക്തമാക്കുന്നു.
Post Your Comments