ന്യൂഡൽഹി: കേരളം നടപ്പിലാക്കിയ കോവിഡ്- 19 പ്രതിരോധ നടപടികളെ പ്രശംസിച്ച് സുപ്രീംകോടതി. കൊറോണ നേരിടാൻ സംസ്ഥാനത്തെ ജയിലുകളിൽ ഒരുക്കിയ സജ്ജീകരണത്തിനാണ് സുപ്രീംകോടതിയുടെ പ്രശംസ. സംസ്ഥാന സർക്കാരിനും ജയിൽ വകുപ്പിനുമാണ് കോടതിയുടെ പ്രശംസ. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് പരാമർശങ്ങൾ.
Read also: റിയാലിറ്റി ഷോ താരത്തിന് സ്വീകരണം നൽകിയ സംഭവം; രണ്ട് പേര്‍ അറസ്റ്റില്‍
കേരളത്തിലെ ജയിലുകളില്‍ ഐസലേഷന്‍ വാര്‍ഡുകള്‍ ആരംഭിച്ചതായും രോഗ ലക്ഷണങ്ങളുള്ളവരെ വാര്‍ഡുകളില്‍ താമസിപ്പിക്കുന്നതായും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. പുതുതായെത്തുന്ന തടവുകാരെ ആദ്യത്തെ ആറ് ദിവസങ്ങള്‍ ഐസലേഷന്‍ വാര്‍ഡുകളിലാണ് താമസിപ്പിക്കുന്നത്. സമാനനടപടികള്‍ മറ്റ് സംസ്ഥാനങ്ങളില്‍ എന്തുകൊണ്ടില്ലായെന്നും കോടതി ചോദിക്കുകയുണ്ടായി.
Post Your Comments