കൊച്ചി: കോവിഡ് ഭീതി നിലനില്‍ക്കുന്നതിന്റെ പശ്ചാത്തലത്തിൽ സംഘം ചേരുന്നതിനും മറ്റും കടുത്ത നിയന്ത്രണങ്ങളാണ് ഗവൺമെന്റ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിനിടെ പ്രമുഖ റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായിരുന്ന രജിത് കുമാറിന് വിമാനത്താവളത്തിൽ ആരാധകർ സ്വീകരണം നൽകിയതാണ് ഇപ്പോൾ വാർത്തയാകുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സ്വാമി സന്ദീപാനന്ദ ഗിരി. മലയാളികള്‍ പൊതുവെ സാരഗ്രാഹികളാണെന്നായിരുന്നു ധാരണ. ചില നേരം നമ്മുടെ തൊലിയുരിഞ്ഞു പോയി എന്നു പറയാറില്ലേ!. ഈ കാഴ്ച നട്ടെല്ലുള്ള മലയാളിയുടെ തൊലിയുരിക്കുന്നതായിരുന്നുവെന്ന് ഫേസ്ബുക്കിലൂടെ അദ്ദേഹം വ്യക്തമാക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;
ഭാരതീയ ആചാര്യന്‍ മനുഷ്യരുടെ ബുദ്ധിയെ നാലു ഗണത്തിലായി തരംതിരിച്ചിരിക്കുന്നു.
1. മന്ദബുദ്ധി : ഈകൂട്ടര്‍ ജന്മനാ ബുദ്ധിമാന്ദ്യമുള്ളവരാണ്. ഇവരില്‍നിന്ന് അല്‍പം പോലും വകതിരിവ് പ്രതീക്ഷിക്കരുത്.
2. സ്ഥൂലബുദ്ധി : ഈകൂട്ടര്‍ സ്വന്തം കാര്യം നോക്കാന്‍ പ്രാപ്തരും, ശിക്ഷണത്തിനനുസരിച്ച് സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്നവരുമാണ്.
3. തീക്ഷണബുദ്ധി : ഇവരുടെ ബുദ്ധി ഏകാഗ്രവും കാര്യങ്ങളുടെ കാരണത്തെ ഗ്രഹിക്കാന്‍ പ്രാപ്തവുമായതായിരിക്കും.
4. സൂക്ഷബുദ്ധി : ഈ കൂട്ടരെ സാരഗ്രാഹികള്‍ എന്നും വിളിക്കാം ഏതു വിഷയത്തിന്റെയും സാരം ഗ്രഹിക്കാന്‍ പ്രാപ്തരായവരാണ് ഈ കൂട്ടര്‍.
മലയാളികള്‍ പൊതുവെ സാരഗ്രാഹികളാണെന്നായിരുന്നു ധാരണ. ചില നേരം നമ്മുടെ തൊലിയുരിഞ്ഞു പോയി എന്നു പറയാറില്ലേ!. ഈ കാഴ്ച നട്ടെല്ലുള്ള മലയാളിയുടെ തൊലിയുരിക്കുന്നതായിരുന്നു.
മനസ്സിനൊരു സമാധാനം കിട്ടാനുള്ള വഴി ഗോമൂത്രംകൊണ്ട് കൊറോണ ട്രീറ്റ് നടത്തിയ ഹിന്ദു മഹാസഭ ഇവരെ തങ്ങളുടെ അണികളായി പ്രഖ്യാപിച്ചാല്‍ മതിയായിരുന്നു.
Post Your Comments