മൊബൈല്‍ ഫോണുകള്‍ക്ക് വിലകൂടുന്നു. മൊബൈല്‍ ഫോണുകളുടെ നികുതി നിരക്ക് 12 ശതമാനത്തില്‍ നിന്നും 18 ശതാനമായി ഉയര്‍ത്താന്‍ ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായതോടെയാണ് രാജ്യത്ത് മൊബൈല്‍ ഫോണുകളുടെ വില കൂടുന്നത്. പുതിയ നിരക്ക് ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും.
അസംസ്‌കൃത വസ്തുക്കളുടെ നികുതി നിരക്കുമായി ഫോണിന്റെ നിരക്കും ഏകീകരിച്ചെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം. ഇന്നലെ ചേര്‍ന്ന 39മത് ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. അതേസമയം ഫോണിന് ആറ് ശതമാനം വര്‍ധനവ് ഏര്‍പ്പെടുത്തിയാല്‍ ഡിജിറ്റല്‍ ഇന്ത്യയുടെ കാഴ്ചപ്പാടിന് ആഘാതമുണ്ടാകുമെന്ന് ഐസിഇഎ ചെയര്‍മാന്‍ പങ്കജ് മോഹീന്ദ്രൂ പറഞ്ഞു.
Post Your Comments