ന്യൂഡല്‍ഹി: സ്മാർട്ട് ഫോണുകളുടെ ജി.എസ്.ടി 12 ശതമാനത്തിൽനിന്ന് 18 ശതമാനമായി ഉയർത്താൻ കേന്ദ്ര സർക്കാർ തീരുമാനം. ഏപ്രിൽ ഒന്നു മുതൽ മൊബൈൽ ഫോണുകൾക്ക് വില കൂടും. ഇന്ന് ചേർന്ന 39-ാമത് ജിഎസ്ടി കൗൺസിൽ യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്. മൊബൈൽ ഫോൺ നിർമാണത്തിന് ആവശ്യമായ അസംസ്കൃത വസ്തുക്കളുടെ നികുതി നിരക്കുമായി ഫോണിന്‍റെ നിരക്കും ഏകീകരിക്കാനാണ് ജി.എസ്.ടി നിരക്ക് ഉയർത്തിയതെന്ന് കേന്ദ്ര സർക്കാർ വിശദീകരണം നൽകി. അതേസമയം മൊബൈൽ ഫോണിന് ആറ് ശതമാനം ജിഎസ്ടി വർദ്ധനവ് ഏർപ്പെടുത്തിയത് ഡിജിറ്റൽ ഇന്ത്യയുടെ കാഴ്ചപ്പാടിന് വിഘാതമാകുമെന്ന് ഐസിഇഎ ചെയർമാൻ പങ്കജ് മോഹിന്ദ്രൂ വ്യക്തമാക്കി.
Post Your Comments