KeralaLatest NewsNews

എത്രയെണ്ണം കൊറോണയും കൊണ്ടാണ് തിരികെ വന്നത് എന്നറിയില്ല, അവരെ നാട്ടിൽ തുറന്നുവിടരുത്; ഓരോന്നിനെയും പിടികൂടി ക്വാറന്റൈൻ ചെയ്യണം- മാധ്യമപ്രവര്‍ത്തകന്റെ കുറിപ്പ്

കൊച്ചി?കൊച്ചി വിമാനത്താവളത്തില്‍ ഒരു ടെലിവിഷന്‍ ഷോയില്‍ നിന്ന് പുറത്താക്കപ്പെട്ട മത്സരാര്‍ത്ഥിയെ സ്വീകരിക്കാന്‍ പോയ ആരാധകര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മാധ്യമപ്രവര്‍ത്തകന്‍ കെ.ജെ ജേക്കബ്. കൊച്ചി എയര്‍പോര്‍ട്ടില്‍ നിന്നാണ് കൊറോണ ബാധിതനായ ഒരു വിദേശിയെ പിടികൂടിയത്. അതേ എയർപോർട്ടിൽ ഒരു ക്രിമിനൽ മരയൂളയെ സ്വീകരിക്കാൻ കുറെയെണ്ണം കൂട്ടം കൂടി പോയിരുന്നു. അതിൽ എത്രയെണ്ണം കൊറോണയും കൊണ്ടാണ് തിരികെ വന്നത് എന്നറിയില്ല. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് ഓരോന്നിനെയും പിടികൂടി ക്വാറന്റൈൻ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേ ആശുപത്രിയിൽ ഉണ്ടായിട്ടും സ്വന്തം അച്ഛന്റെ മൃതദേഹം കാണാൻ പോകാതിരുന്ന ഒരു മനുഷ്യൻ ഈ നാട്ടിൽ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ട്. മരപ്പൊട്ടന്മാർക്കു മാത്രമല്ല ഇവിടെ സാധാരണ മനുഷ്യർക്കും ജീവിക്കണമെന്നും ജേക്കബ് പറയുന്നു.

കെ.ജെ ജേക്കബിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം

കൊറോണ സ്പ്രെഡിനെ നേരിടാൻ രാജ്യത്തെ പല കളക്ടർമാരും ദുരന്ത നിവാരണ നിയമം ഉപയോഗിക്കുന്നുണ്ട്.

കൊച്ചി എയര്‍പോര്‍ട്ടില്‍ നിന്നാണ് ഇന്ന് കൊറോണ ബാധിതനായ ഒരു വിദേശിയെ പിടികൂടിയത്.

അതേ എയർപോർട്ടിൽ ഒരു ക്രിമിനൽ മരയൂളയെ സ്വീകരിക്കാൻ ഇന്ന് കുറെയെണ്ണം കൂട്ടം കൂടി പോയിരുന്നു. അതിൽ എത്രയെണ്ണം കൊറോണയും കൊണ്ടാണ് തിരികെ വന്നത് എന്നറിയില്ല.

അവരെ നാട്ടിൽ തുറന്നുവിടരുത്.

‘സ്വീകരണസംഘ’ത്തിന്റെ ഫോട്ടോയും വിഡിയോയും ഒക്കെ ആവശ്യത്തിന് കിട്ടും. എയർപോർട്ടിൽ സി സി ടി വി യുമുണ്ട്.

അതൊക്കെ നോക്കി ഓരോന്നിനെയും പിടികൂടി ക്വാറന്റൈൻ ചെയ്യണം. ലൈവ് സി സി ടി വി കണ്ടു പതിനാലു ദിവസം കിടക്കട്ടെ. അതിനു ഏതാണ് നിയമം എന്നുവച്ചാൽ അത് നോക്കി പ്രയോഗിക്കണം.

അതേ ആശുപത്രിയിൽ ഉണ്ടായിട്ടും സ്വന്തം അച്ഛന്റെ മൃതദേഹം കാണാൻ പോകാതിരുന്ന ഒരു മനുഷ്യൻ ഈ നാട്ടിൽ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ട്

മരപ്പൊട്ടന്മാർക്കു മാത്രമല്ല ഇവിടെ സാധാരണ മനുഷ്യർക്കും ജീവിക്കണം.

https://www.facebook.com/kj.jacob.7/posts/10220280119528695

shortlink

Related Articles

Post Your Comments

Related Articles


Back to top button