Latest NewsKeralaIndia

“ഇസ്ലാം മതത്തിന്റെ മേന്മകള്‍ വര്‍ണ്ണിച്ചാണ് തങ്ങളെ കേരളത്തിലുള്ള മതപരിവര്‍ത്തകര്‍ പ്രലോഭിപ്പിച്ചത്, എന്നാൽ പ്രതീക്ഷകളെല്ലാം തെറ്റായിരുന്നു” ഐഎസിൽ ചേർന്ന സോണിയ സെബാസ്റ്റ്യൻ

ന്യൂദല്‍ഹി: ഐഎസില്‍ ചേരാന്‍ സ്വന്തം മതം ഉപേക്ഷിച്ച മലയാളി പെണ്‍കുട്ടി സോണിയയും നിമിഷയടക്കമുള്ളവരുടെ വെളിപ്പെടുത്തലുകളടങ്ങിയ വീഡിയോ പുറത്ത് വിട്ട് അന്താരാഷ്ട്ര മാധ്യമം. ഇസ്ലാം മതത്തിന്റെ മേന്മകള്‍ വര്‍ണ്ണിച്ചാണ് തങ്ങളെ കേരളത്തിലുള്ള മതപരിവര്‍ത്തകര്‍ പ്രലോഭിപ്പിച്ചതെന്നും, എന്നാല്‍, അവിടെ എത്തിച്ചേര്‍ന്നപ്പോള്‍, തങ്ങളുടെ പ്രതീക്ഷകളെല്ലാം തെറ്റായിരുന്നുവെന്ന് മെയ്-2016-ന് അഫ്ഗാനിസ്ഥാനില്‍ എത്തിയ സോണിയ സെബാസ്റ്റ്യന്‍ എന്ന ആയിഷ പറയുന്നത്.

ഇനിയും സംഘടനയില്‍ ചേരാന്‍ നില്‍ക്കുന്നവരോട് പുനര്‍ചിന്തനം നടത്താനും പെണ്‍കുട്ടി ദൈന്യതയോടെ ആവശ്യപ്പെടുന്നുണ്ട്. ഭര്‍ത്താവ് മരിച്ചുവെന്നും പ്രതീക്ഷകള്‍ തെറ്റിപ്പോയതിനാല്‍ തനിക്ക് തിരിച്ചുവരാന്‍ താല്‍പര്യമുണ്ടെന്നും സോണിയ സെബാസ്റ്റ്യന്‍ പറയുന്നു. എന്നാൽ തിരുവനന്തപുരം സ്വദേശിനി നിമിഷയുടെ ചിന്താഗതി വ്യത്യസ്തമാണ്. തനിക്കെന്തെങ്കിലും സംഭവിച്ചാൽ കുഞ്ഞിനെ അള്ളാഹു നോക്കുമെന്നും എല്ലാവരും എന്നെങ്കിലും ഒരിക്കൽ മരിക്കുമെന്നും നിമിഷഫാത്തിമ പറയുന്നു.

ഭര്‍ത്താവ് മരിച്ചപ്പോള്‍ ഈ അവസ്ഥയില്‍ എത്തിയത് കൊണ്ട് മാത്രമാണ് താന്‍ കഷ്ടത്തിലായത്, അഫ്ഗാനിസ്ഥാനില്‍ തനിക്ക് പരമസുഖമായിരുന്നുവെന്നും ഇന്റര്‍വ്യൂവില്‍ നിമിഷ വ്യക്തമായി പറയുന്നുണ്ട്. ഐസിസില്‍ ചേര്‍ന്ന് ജിഹാദ് നടത്തുന്നതിന് വേണ്ടി മതം മാറുന്നതിനു മുന്‍പ് ഫാത്തിമ എന്ന താന്‍ ഹിന്ദു ആയിരുന്നുവെന്നും തന്റെ പേര് നിമിഷ എന്നായിരുന്നുവെന്നും ഭര്‍ത്താവ് ക്രിസ്ത്യന്‍ മത വിശ്വാസി ആയിരുന്നു എന്നും പിന്നീട് ഇയാളും മതം മാറി മുസ്ലീം ആകുകയായിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അഭിമുഖത്തില്‍ നിമിഷ ഫാത്തിമക്കൊപ്പം കുഞ്ഞും ഉണ്ട്.

26 പുരുഷന്‍മാരും 13 സ്ത്രീകളും 21 കുട്ടികളും അടക്കം 60 പേരാണ് ഇന്ത്യയില്‍ നിന്നും അഫ്ഗാനിസ്ഥാന്‍ വഴി ഇസ്ലാമിക് സ്റ്റേറ്റ് എന്ന ഭീകര ഭീകരസംഘടനയില്‍ ചേര്‍ന്നത്. യുഎഇ, ഒമാന്‍, ഇറാന്‍ എന്നീ മൂന്ന് രാജ്യങ്ങള്‍ വഴിയാണ് ഇവര്‍ തങ്ങളുടെ യാത്ര തീരുമാനിച്ചത്. ആദ്യ ഗ്രൂപ്പ്, 2016 മെയ് മാസത്തിലാണ് അഫ്ഗാനിലെ നാന്‍ഗര്‍ഹാറിലെത്തിച്ചേര്‍ന്നത്.അഫ്ഗാനിലെ ഐ.എസ് നിയന്ത്രിത മേഖലയാണിത്. അവസാന സംഘം നവംബര്‍ 2018-ഓടു കൂടിയും. ഈ സംഘങ്ങളില്‍ നിന്ന് ഐ.എസില്‍ 24 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 10 സ്ത്രീകളും 21 കുട്ടികളും 2019 നവംബര്‍ 15ന് അഫ്ഗാനിസ്ഥാന്‍ സേനക്ക് മുന്നില്‍ കീഴടങ്ങിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button