Latest NewsNewsInternational

യുവതിയെ കാമുകന്‍ കഴുത്തറുത്ത് കൊന്നു ; മുക്കാല്‍ മണിക്കൂറോളം കാറില്‍ മൃതദേഹവുമായി സഞ്ചരിച്ച ശേഷം യുവാവ് പൊലീസില്‍ കീഴടങ്ങി

ദുബായ്: ഇന്ത്യകാരിയായ യുവതിയെ കാമുകന്‍ കഴുത്തറുത്ത് കൊന്നു. ഇന്ത്യക്കാരനായ 27 കാരനാണ് പ്രതി. യുവതിയെ കൊലപ്പെടുത്തിയ ശേഷം മുക്കാല്‍ മണിക്കൂറോളം മൃതദേഹവുമായി കാറില്‍ സഞ്ചരിച്ച ശേഷമാണ് യുവാവ് പൊലീസില്‍ കീഴടങ്ങിയതെന്ന് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കേസിന്റെ വിചാരണ തുടങ്ങി.

കഴിഞ്ഞ വര്‍ഷം ജൂലായിലായിരുന്നു സംഭവം. ഇരുവരും തമ്മില്‍ അഞ്ചുവര്‍ഷത്തോളമായി പ്രണയത്തിലായിരുന്നു. പിന്നീട് യുവതി മറ്റൊരാളുമായി അടുപ്പത്തിലായി. ഇതില്‍ പ്രകോപിതനായ യുവാവ് യുവതിയെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. മറ്റൊരാളുമായി അടുപ്പമുണ്ടെന്നു ചൂണ്ടിക്കാട്ടി യുവതിയുടെ കുടുംബത്തിന് ഇയാള്‍ ഇ-മെയില്‍ അയയ്ക്കുകയും പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ യുവതിയെ കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് യുവതിയെ കൊലപ്പെത്തിയത്.

സംഭവദിവസം രാത്രി ദെയ്റയിലെ ഒരിടത്ത് കാര്‍ പാര്‍ക്ക് ചെയ്യുന്നതും രാത്രി 9.37 ഓടെ യുവതി കാറില്‍ കയറുന്നതും സിസിടിവിയില്‍ പതിഞ്ഞിരുന്നു. കാര്‍ പാര്‍ക്ക് ചെയ്ത് സംസാരിക്കുന്നതിനിടെ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും ഇതിനിടെ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയുമായിരുന്നു.ശേഷം 11.30 നാണ് കാര്‍ അവിടെനിന്നും പോയത്.

യുവതിയുടെ മൃതദേഹം മുന്‍ സീറ്റില്‍ ഇരുത്തി ഏകദേശം 45 മിനിറ്റോളം കാറില്‍ സഞ്ചരിച്ചു. ഒരു റെസ്റ്റോറന്റില്‍നിന്ന് ഭക്ഷണവും വെള്ളവും വാങ്ങി കഴിക്കുകയും ചെയ്തതിനു ശേഷമാണ് യുവാവ് ദെയ്റയിലെ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. ആസൂത്രിതമായ കൊലപാതകത്തിനാണ് കേസെടുത്തത്. കേസില്‍ യുവാവിന് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button