
27 ഡിഗ്രിയില്‍ കൂടുതല്‍ ചൂടുള്ള രാജ്യങ്ങളില്‍ കൊറോണ ബാധിക്കില്ലെന്ന മലയാളി സൈദ്ധാന്തികന്മാരുടെ വെളിപ്പെടുത്തലിനിടെ 25 ആഫ്രിക്കന്‍ രാജ്യങ്ങളിലും വൈറസ് ബാധ കൊവിഡ് 19ന്റെ വ്യാപനത്തെ കുറിച്ചുള്ള ഡോക്ടറുടെ കുറിപ്പ്
2013/16 കാലഘട്ടത്തില്‍ എബോള വൈറസ് പതിനായിരങ്ങളുടെ ജീവനെടുത്ത കറുത്ത വന്‍കരയെ സാവധാനം കൊറോണയും കീഴടക്കുകയാണ്
ഘാനയും നൈജീരിയയും ദക്ഷിണ ആഫ്രിക്കയും അവരുടെ അതിര്‍ത്തികള്‍ അടക്കുകയും രാജ്യത്തിനുള്ളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കുകയും ജനങ്ങള്‍ തിങ്ങിക്കൂടുന്നതിനു നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തു
അബുജയിലെ ഒരു അവാര്‍ഡ് ചടങ്ങില്‍ പങ്കെടുത്ത നൈജീരിയന്‍ നടിയും ടെലിവിഷന്‍ അവതാരകയും ആയ എയിഡ അഫലുവാക്കേ അണിഞ്ഞ ഫേസ് മാസ്‌ക് ശ്രദ്ധേയമായി പ്രശസ്ത ജ്വലറി ഫാഷന്‍ നിര്‍ മാതാവ് രൂപ കല്‍പ്പന ചെയ്തതായിരുന്നു വിലയേറിയ ആ മാസ്‌ക്ക് . അതേസമയം അബുജയിലെ ഇപ്പോഴത്തെ കാലാവസ്ഥ 38 ഡിഗ്രി ചൂടിലാണെന്നും ഡോക്ടര്‍ മുഹമ്മദ് അഷ്‌റഫ് സാക്ഷ്യപ്പെടുത്തുന്നു.
Post Your Comments