Latest NewsUAENewsGulf

യുഎഇയിലേക്കുള്ള എല്ലാ വിമാനസർവീസുകളും നിർത്തിയെന്ന പ്രചാരണം : സത്യാവസ്ഥയിങ്ങനെ

ദുബായ് : കോവിഡ് 19ബാധയെ തുടർന്ന് യുഎഇയിലേക്കും,മറ്റു രാജ്യങ്ങളിലേക്കുമുള്ള എല്ലാ വിമാന സർവീസുകളും താത്കാലികമായി  റദ്ദാക്കിയെന്ന പ്രചാരണം വ്യാജം. സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി(ജിസിഎഎ) കഴിഞ്ഞ ദിവസം വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. യുഎഇയിലേക്കും,മറ്റു രാജ്യങ്ങളിലേക്കുമുള്ള എല്ലാ വിമാന സർവീസുകളും റദ്ദാക്കിയെന്ന സമൂഹ മാധ്യമങ്ങളിലെ പ്രചാരണം ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (ജിസിഎഎ) നിഷേധിക്കുന്നു. പൊതുജനങ്ങൾ ഇത്തരം വ്യാജ വാർത്തകൾ വിശ്വാസത്തിലെടുക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്നും വിശ്വസനീയമായ ഉറവിടങ്ങളിൽ നിന്ന് വിവരങ്ങൾ മനസിലാക്കണമെന്നും  അധികൃതർ ട്വിറ്ററിലൂടെ നിർദേശിച്ചു.

Also read : ഗള്‍ഫില്‍ ആദ്യത്തെ കൊറോണ മരണം

അതിനിടെ എമിറേറ്റ്സ് എയർലൈൻസ് ഇ മാസം 17 മുതൽ സർവീസുകൾ നിർത്തിവയ്ക്കുമെന്ന പ്രചാരണവും വ്യാപകമായതോടെ വിശദീകരണവുമായി എയർലൈൻസ് രംഗത്തെത്തിയിരുന്നു. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത് തെറ്റായ വാർത്തയാണെന്നും ആരും വിശ്വസിക്കരുതെന്നും തങ്ങളുടെ ബുക്കിങ് വെബ് സൈറ്റിന്റെ ലിങ്കോടെ എമിറേറ്റ്സ് എയർലൈൻസ് ട്വീറ്റ് ചെയ്തു. കോവി‍ഡ്–19 ബാധിത രാജ്യങ്ങളായ ലബനൻ, തുർക്കി, സിറിയ, ഇറാഖ് എന്നിവിടങ്ങളിലേയ്ക്ക് യുഎഇ ശനിയാഴ്ച (14) വിമാനങ്ങൾ റദ്ദ് ചെയ്തിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button