തിരുവനന്തപുരം: കോവിഡ് സ്ഥിരീകരിച്ച ഡോക്ടര്‍ ജോലി ചെയ്യുന്ന ആശുപത്രിയില്‍ ജാഗ്രത നിര്‍ദേശം. സ്പെയിനില്‍ പഠന ക്യാംപിന് പോയി തിരികെയെത്തിയ തിരുവനന്തപുരം സ്വദേശിയായ ഡോക്ടര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് ഡോക്ടര്‍ ജോലി ചെയ്ത ആശുപത്രിയില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്.. അഞ്ച് വിഭാഗങ്ങളിലെ ഡോക്ടര്‍മാരോട് അവധിയില്‍ പോകാന്‍ നിര്‍ദേശിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഡോക്ടറുമായി സഹകരിച്ച 25 ഡോക്ടര്‍മാരും ആശുപത്രി ജീവനക്കാരടക്കം നിരീക്ഷണത്തിലാണ്.
read also : മരണം വിതച്ച് കോവിഡ്-19 : ആഗോള തലത്തില്‍ മരണം 6000 കടന്നു : വൈറസിനെ തടുക്കാനാകാതെ ലോകരാഷ്ട്രങ്ങള്‍
മാര്‍ച്ച് ഒന്നിനാണ് ഡോക്ടര്‍ വിദേശത്തുനിന്നും മടങ്ങിയെത്തിയത്. തുടര്‍ന്നുള്ള ആറ് ദിവസങ്ങളില്‍ ഡോക്ടര്‍ ആശുപത്രിയില്‍ ജോലിക്കെത്തിയിരുന്നു. സര്‍ജറി ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ പങ്കാളിയായിരുന്നു. ഡോക്ടറുമായി ബന്ധപ്പെട്ടവരുടെ റൂട്ട്മാപ്പ് ഇന്ന് തന്നെ തയ്യാറാക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു
ആദ്യമായാണ് കേരളത്തില്‍ ഡോക്ടര്‍ക്ക് രോഗബാധ സ്ഥിരീകരിക്കുന്നത്. സംസ്ഥാനത്ത് 10,944 പേരാണ് നിരീക്ഷണത്തിലുള്ളത്. 10,655 പേര് വീടുകളിലും 289 പേര് ആശുപത്രികളിലുമാണ്. വീടുകളില്‍ കഴിയുന്നവര്‍ സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കുന്നതിന് കര്‍ശന ഇടപെടലുകള്‍ നടത്താന്‍ തീരുമാനിച്ചതായി മന്ത്രി വ്യക്തമാക്കി.
Post Your Comments