Latest NewsIndia

സിദ്ധാര്‍ഥയുടെ മരണത്തിൽ ദുരൂഹത , കോഫിഡേയുടെ അക്കൗണ്ടിലെ 2000 കോടി കാണാനില്ല, അന്വേഷണ റിപ്പോർട്ടിൽ ഞെട്ടിക്കുന്ന കണ്ടെത്തൽ

മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് കണ്ടെത്തല്‍.

ബെംഗളൂരു: ഇന്ത്യന്‍ ബിസിനസ് ലോകത്തെ ഞെട്ടിക്കുന്നതായിരുന്നു കോഫി ഡേ എന്റര്‍പ്രൈസസ് സ്ഥാപകന്‍ വി.ജി. സിദ്ധാര്‍ഥയുടെ ആത്മഹത്യ. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് അമ്പത്തൊമ്പതുകാരനായ അദ്ദേഹം ജീവനൊടുക്കിയത്. സിദ്ധാർത്ഥയുടെ മരണത്തിൽ കർണ്ണാടക രാഷ്ട്രീയത്തിലെ ചില പ്രമുഖർ ആരോപണ വിധേയരായിരുന്നു. മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ കോഫി ഡേ എന്റര്‍പ്രൈസസിന്റെ ബോര്‍ഡ് നടത്തിയ അന്വേഷണത്തില്‍ കമ്പനി അക്കൗണ്ടില്‍ നിന്ന് 2000 കോടി രൂപയുടെ കുറവ് കണ്ടെത്തിയതായി റിപ്പോര്‍ട്ട്.

270 മില്യണ്‍ യു.എസ് ഡോളറിന്റെ (ഏകദേശം രണ്ടായിരം കോടി രൂപ) കുറവാണ് കണ്ടെത്തിയതെന്ന് ബ്ലൂംബെര്‍ഗ് ഡോക്ക് കോം റിപ്പോര്‍ട്ട് ചെയ്തു. മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് കണ്ടെത്തല്‍. കോഫി ഡേ എന്റര്‍പ്രൈസസും സിദ്ധാര്‍ത്ഥയുടെ മറ്റ് സ്ഥാപനങ്ങളുമായി സാമ്പത്തിക ഇടപാടുകള്‍ അന്വേഷണത്തിന്റെ പരിധിയില്‍ വന്നിരുന്നു.സിദ്ധാര്‍ഥയുടെ വ്യക്തിപരവും ബിസിനസ് പരവുമായ നൂറുകണക്കിന് ഇടപാടുകളെ കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

സമ്പൂര്‍ണ റിപ്പോര്‍ട്ട് വരാനിരിക്കെ, ഇപ്പോഴത്തെ പല കണ്ടെത്തലുകളിലും മാറ്റം വന്നേക്കാമെന്ന് വിഷയവുമായി ബന്ധപ്പെട്ടവര്‍ വ്യക്തമാക്കിയിട്ടുണ്ട്. റിപ്പോര്‍ട്ട് ഈ ആഴ്ച പുറത്തെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button