ചെന്നൈ :പൗരത്വ ഭേദഗതി നിയമത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രമുഖ നടൻ വിജയ്. നിയമം ജനങ്ങള്‍ക്ക് വേണ്ടിയായിരിക്കണം, ജനങ്ങളുടെ ആവശ്യത്തിന് വേണ്ടിയായിരിക്കണം നിയമനിര്‍മ്മാണം നടത്തേണ്ടത്. സര്‍ക്കാര്‍ സ്വന്തം താത്പര്യമനുസരിച്ച് നിയമം നിര്‍മ്മിച്ച ശേഷം ജനങ്ങളെ അത് പിന്തുടരാന്‍ നിര്‍ബന്ധിക്കുകയല്ല വേണ്ടതെന്ന് ചെന്നൈയില്‍ മാസ്റ്റര്‍ ഓഡിയോ ലോഞ്ച് പരിപാടിയിൽ വിജയ് പറഞ്ഞു.
Also read : നിർഭയ പ്രതികള്‍ക്ക് ദയാവധം ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്ത്
റെയ്ഡുകളില്ലാത്ത പഴയ ജീവിതം തിരിച്ചു വേണമെന്ന് വിജയ് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സമാധാനമുള്ള പഴയ ജീവിതം തിരിച്ച് കിട്ടണം. എതിര്‍പ്പുകള്‍ വിജയം കൊണ്ട് കീഴ്‌പ്പെടുത്തും, അക്രമങ്ങളെ പുഞ്ചിരി കൊണ്ട് നേരിടും. സത്യത്തിനായി നിലകൊള്ളാന്‍ ചിലപ്പോള്‍ നിശബ്ദനാകേണ്ടി വരുമെന്നും വിജയ് പറഞ്ഞു.
അതേസമയം വിജയ്ക്ക് എതിരായ ആദായ നികുതി വകുപ്പ് കേസ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഏറ്റെടുക്കും. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട രേഖകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചു.
Post Your Comments