NattuvarthaLatest NewsKeralaNews

വാഹനാപകടത്തിൽ യുവാവ് മരിച്ചു

തൃശൂർ : വാഹനാപകടത്തിൽ യുവാവ് മരിച്ചു. ബൈ​ക്ക് പാ​ല​ത്തി​ന്‍റെ കൈ​വ​രി​യി​ൽ​ത​ട്ടി മറിഞ്ഞ്, മു​ള​ങ്കു​ന്ന​ത്തു​കാ​വ് കോ​ഴി​ക്കു​ന്ന് ച​ങ്ങ​ര​ത്തു​പ​റ​ന്പി​ൽ പ്ര​ജി​ത്ത് (29) ആ​ണ് മ​രി​ച്ച​ത്.  അ​ത്താ​ണി നാ​ട്ടി​ൻ​പു​റം റെ​യി​ൽ​വേ ട്രാ​ക്കി​നു സ​മീ​പ​ത്തെ പാ​ല​ത്തി​ൽ അ​ർ​ധ​രാ​ത്രി പ​ന്ത്ര​ണ്ടോ​ടെയാണ് അപകടമുണ്ടായത്.സു​ഹൃ​ത്തി​നെ കൊ​ണ്ടു​വ​രാ​ൻ പോ​യി തി​രി​ച്ച് വരുന്നതിനിടെ പാ​ല​ത്തി​നോ​ടു ചേ​ർ​ന്നു​ള്ള കൈ​വ​രി​യി​ൽ ത​ട്ടി കാ​ന​യി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു.

പി​ന്നി​ൽ മ​റ്റൊ​രു ബൈ​ക്കി​ലു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്തു​ക്ക​ൾ ഉ​ട​ൻ കാ​ന​യി​ലേ​ക്കി​റ​ങ്ങി തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ആ​ദ്യം ക​ണ്ടെ​ത്താ​നാ​യി​ല്ല. ബൈ​ക്ക് കൈ​വ​രി​യി​ലെ മാ​ലി​ന്യ​കൂ​ന്പാ​ര​ത്തി​ൽ കു​ടു​ങ്ങി​പ്പോ​യെ​ങ്കി​ലും പ്രജിത്ത് ദൂ​രെ തെ​റി​ച്ച് വീ​ണ് കി​ട​ന്നി​രു​ന്നു. ബൈ​ക്കി​ന്‍റെ ലൈ​റ്റി​ന്‍റെ​യും മൊ​ബൈ​ൽ ഫോ​ൺ ലൈ​റ്റി​ന്‍റെ​യും സ​ഹാ​യ​ത്തോ​ടെ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് പാ​ല​ത്തി​ന്‍റെ സ്ലാ​ബി​ൽ ത​ല​യി​ടി​ച്ച് ഗു​രു​ത​ര​മാ​യി പ​രി​ക്കേറ്റിരുന്ന പ്ര​ജി​ത്തി​നെ ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button