KeralaLatest NewsNews

കോവിഡ് 19: ഭീതിയോടെ മൂന്നാർ ജനത; റിസോര്‍ട്ട് നടത്തിപ്പുകാര്‍ കാട്ടിയത് ഗുരുതര വീഴ്ചയെന്ന് മുഖ്യമന്ത്രി

പരിശോധനാഫലം വരുന്നതിന് തൊട്ടുമുന്‍പ് സംഘത്തെ പോകാന്‍ അനുവദിച്ചു

ഇടുക്കി: മൂന്നാർ കെടിഡിസിയുടെ ടീ കൗണ്ടി റിസോര്‍ട്ടിൽ കഴിഞ്ഞിരുന്ന ബ്രിട്ടീഷ് പൗരന് കോവിഡ് ഉണ്ടെന്ന് സ്ഥിരീകരിച്ചതിന്റെ ഭീതിയിലാണ് മൂന്നാർ ജനത. കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ കൊച്ചിയില്‍ നിന്ന് വിമാനത്തില്‍ കയറി മുങ്ങാന്‍ ശ്രമിച്ച വിദേശിയെ പിടികൂടി ആശുപത്രിയിലാക്കി.

ബ്രിട്ടീഷ് പൗരന് കോവിഡ് ഉണ്ടെന്ന് അറിഞ്ഞത് ഇന്നലെ വൈകിട്ടാണ്. പരിശോധനാഫലം വരുന്നതിന് തൊട്ടുമുന്‍പ് സംഘത്തെ പോകാന്‍ അനുവദിച്ചു. കെടിഡിസിയുടെ ടീ കൗണ്ടി റിസോര്‍ട്ട് നടത്തിപ്പുകാര്‍ക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു.

അതേസമയം, സംഘം പോയത് അറിയിച്ചില്ലെന്ന് ഇടുക്കി കലക്ടര്‍ പറഞ്ഞു. പിന്നാലെ റിസോര്‍ട്ട് അടച്ചു. ടീ കൗണ്ടി മാനേജറെ കസ്റ്റഡിയില്‍ എടുത്തു. മൂന്നാര്‍ ടീ കൗണ്ടി റിസോര്‍ട്ട് ജനറല്‍ മാനേജരെ അറസ്റ്റ് ചെയ്‌തേക്കും.

ALSO READ: പിണറായി സര്‍ക്കാരിന്റെ കൊറോണാ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വരുത്തേണ്ട മാറ്റങ്ങളും അടിയന്തിരമായി സ്വീകരിക്കേണ്ട മുന്‍കരുതലുകളും കത്തിലൂടെ നിർദേശിച്ച് ചെന്നിത്തല

ചൊവ്വാഴ്ച മുതല്‍ മൂന്നാറിലെ റിസോര്‍ട്ടില്‍ നിരീക്ഷണത്തിലായിരുന്ന ബ്രിട്ടീഷ് പൗരനാണ് ഭാര്യയ്ക്കും മറ്റ് 17 പേര്‍ക്കുമൊപ്പം നെടുമ്പാശേരി വിമാനത്താവളം വഴി ദുബായിലേക്ക് കടക്കാന്‍ ശ്രമിച്ചത്. വിമാനത്തില്‍ കയറുന്നതിന് തൊട്ടുമുന്‍പാണ് ഇവരെ പുറത്തിറക്കിയത്. മറ്റ് യാത്രക്കാരുമായി വിമാനം ദുബായിലേക്ക് പോയി. ഇന്നലെ വൈകിട്ടാണ് ബ്രിട്ടിഷ് പൗരന് കോവിഡ് ഉണ്ടെന്ന് പരിശോധനാഫലം വന്നത്. ഇത് എത്തുന്നതിന് തൊട്ടുമുന്‍പ് സംഘം റിസോർട്ട് വിട്ടു. റിസോര്‍ട്ടിന്റെ ഭാഗത്ത് ഗുരുതരവീഴ്ചയാണ് സംഭവിച്ചതെന്ന് ദേവികുളം സബ് കലക്ടര്‍ പ്രേംകൃഷ്ണ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button