
ലക്‌നൗ: ലോകം കൊറോണ ഭീതിയിൽ വലയുമ്പോൾ പല വ്യാജവാര്‍ത്തകളും പ്രചരിക്കുന്നുണ്ട്. സന്ദര്‍ഭം മുതലെടുത്ത് ആളുകളെ കബളിപ്പിക്കുകയാണ് പലരും. ഇത്തരത്തിൽ കൊറോണ വൈറസ് വ്യാപനം തടയുന്നതിന് തന്റെ കൈവശം മാന്ത്രിക കല്ലുകളുണ്ടെന്ന് പറഞ്ഞ് ആളുകളെ കബളിപ്പിച്ച ആള്‍ദൈവം പോലീസ് പിടിയിലായി. കൊറോണ വൈറസ് ഭേദമാക്കുമെന്നും മാസ്‌കുകള്‍ക്ക് പകരം ഈ കല്ലുകൾ ഉപയോഗിച്ചാൽ മതിയെന്നുമായിരുന്നു ഇയാൾ വ്യക്തമാക്കിയിരുന്നത്.
കൊറോണ വൈറസിനെ മറികടക്കാന്‍ തന്റെ കൈയില്‍ ഒരു മാന്ത്രിക മരുന്ന് ഉണ്ടെന്ന് ഇയാള്‍ കടയുടെ പുറത്ത് ഒരു ബോര്‍ഡും വെച്ചിരുന്നു. 11 രൂപയ്ക്കായിരുന്നു ഇയാൾ കല്ലുകൾ വിറ്റിരുന്നത്. കൊറോണ ബേല്‍ ബാബയെന്നാണ് ഇയാള്‍ സ്വയം വിളിച്ചിരുന്നത്. സംഭവം അധികൃതരുടെ ചെവിയിലെത്തിയതോടെ ഇയാളെ പിടികൂടി. ധാരാളം നിരപരാധികളെ ഇയാള്‍ കബളിപ്പിച്ചതായാണ് പോലീസ് വ്യക്തമാക്കുന്നത്.
Post Your Comments