KeralaLatest NewsIndiaEntertainment

ആരോഗ്യവാനായി പോയ രജിത് കുമാർ മടങ്ങിയിരിക്കുന്നത് ശരീരമാസകലം ഉള്ള പരിക്കുകളുമായി, നീതി കിട്ടിയില്ലെന്ന് സിനിമാ താരങ്ങളും മുൻ ബിഗ്‌ബോസ് താരങ്ങളും

ഇതോടെ കടുത്ത നിരാശയിലാണ് പ്രേക്ഷകർ. സന്തോഷ് പണ്ഡിറ്റ്, ഷിയാസ് കരീം , പേളി മാണി, ശ്രീനിഷ് അരവിന്ദ്, ഹിമാശങ്കർ, സീരിയൽ സിനിമാ താരം മനോജ് കുമാർ എന്നിവർ അടക്കമുള്ളവര്‍ രജിത്തിന് പിന്തുണ നല്‍കിയിരിക്കുകയാണ്.

രജിത് കുമാറിനെ ബിഗ് ബോസില്‍ നിന്നും പുറത്താക്കിയതില്‍ പ്രതിഷേധമറിയിച്ച്‌ ആരാധകർക്കൊപ്പം സിനിമാ താരങ്ങളും രംഗത്ത് എത്തി. രേഷ്മയുടെ കണ്ണില്‍ മുളക് തേച്ചതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് ഇന്നലെ കാണിച്ചത്. ഒടുവില്‍ ആരാധകര്‍ ഒട്ടും പ്രതീക്ഷിക്കാത്ത സംഭവവികാസമാണ് നടന്നിരിക്കുന്നത്. രജിത്തിനോട് ക്ഷമിച്ചെങ്കിലും അകത്തേക്ക് വരണ്ടെന്ന രേഷ്മയുടെ നിലപാട് അദ്ദേഹത്തെ പുറത്തേക്ക് എത്തിച്ചു. ഇതോടെ കടുത്ത നിരാശയിലാണ് പ്രേക്ഷകർ. സന്തോഷ് പണ്ഡിറ്റ്, ഷിയാസ് കരീം , പേളി മാണി, ശ്രീനിഷ് അരവിന്ദ്, ഹിമാശങ്കർ, സീരിയൽ സിനിമാ താരം മനോജ് കുമാർ എന്നിവർ അടക്കമുള്ളവര്‍ രജിത്തിന് പിന്തുണ നല്‍കിയിരിക്കുകയാണ്.

സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്ത് വിട്ട കുറിപ്പിലാണ് രജിത്തിനെ പുറത്താക്കിയതില്‍ നീതി ഇല്ലെന്ന് പണ്ഡിറ്റ് സൂചിപ്പിച്ചത്. അവസാനം വരെ നിന്നിരുന്നെങ്കില്‍ വിജയിച്ച്‌ കപ്പ് സ്വന്തമാക്കുന്നത് അദ്ദേഹമാണെന്ന് ഷിയാസും പറയുന്നു. എന്നും ബിഗ്‌ബോസിൽ ഒറ്റ രാജാവ് മാത്രമാണ് അത് രജിത് ആണെന്ന് പേളി മാണിയും ശ്രീനിഷും പറയുന്നു. മനോജ്‌കുമാറും ബീന ആന്റണിയും മകനും കുടുംബസമേതം ഇരുന്നു ഷോ കണ്ട ശേഷമാണ് ലൈവ് വീഡിയോയുമായി രംഗത്തെത്തിയത്.

കഴിഞ്ഞ സീസണിൽ സാബുമോൻ ചെയ്ത അതിക്രമങ്ങൾ എന്താണ് ബിഗ്‌ബോസ് ചോദിക്കാത്തതെന്ന ആരോപണവുമായി ഹിമ ശങ്കറും വീഡിയോയുമായി രംഗത്തെത്തി. സാറിനെ ഇടിച്ചവനെ ടാസ്‌കിന്‌ടെ ഭാഗമെന്നും പറഞ്ഞ് വെറുതെ വിട്ടു, രണ്ടാമത് കൈ ഒടിയാന്‍ കാരണമായവരെ ടാസ്‌കിന്‌ടെ ഭാഗമാണെന്ന രീതിയില്‍ വെറുതെ വിട്ടു. എന്നാല് സാറിന്റെ ഭാഗത്ത് നിന്ന് ഒരു തെറ്റു സംഭവിച്ചപ്പോള്‍ ഉടനെ പറഞ്ഞ് വിട്ടു.

അപ്പോള്‍ ടാസ്‌കിന്റെ ഭാഗമെന്ന നീതി കിട്ടിയില്ല. രജിത് സാറിനു എന്തെല്ലാം പരുക്കുകള്‍ പറ്റിയതാണെന്ന് കൂടി ഒര്‍ക്കണമായിരുന്നു. ഒരു അധ്യാപകനെ ഇങ്ങനെ പ്രേക്ഷകരുടെ മുമ്ബില് തേജോവധം ചെയ്യണ്ടിയിരുന്നില്ല. ഈ വിഷയം ഇങ്ങനെ ഊതി വീര്‍പ്പിച്ചു അയാളെ അപമാനിച്ചു നാണം കെടുത്തേണ്ടിയിരുന്നില്ല.

(വാല്‍ കഷ്ണം.. അകത്തായാലും, പുറത്തായാലും രജിത് സാറിന് കട്ട സപ്പോര്‍ട്ട്. ഒരേ ഒരു രാജാവ് രജിത് സാര്‍ ആണേ. ഞാനിതു വരെ അദ്ദേഹത്തെ കണ്ടിട്ടില്ല. ഉടനെ കാണണമെന്ന് ആഗ്രഹിക്കുന്നു. നിങ്ങള്‍ കയറിക്കൂടിയത് കോടിക്കണക്കിനു വരുന്ന മലയാളികളുടെ ഹൃദയത്തിലാണ്. നിങ്ങള്‍ എവിടെയും തോല്‍ക്കുന്നില്ല സാര്‍)’ എന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു. വീഡിയോകൾ കാണാം:

shortlink

Related Articles

Post Your Comments

Related Articles


Back to top button