Latest NewsNewsEntertainment

ഒരു അധ്യാപകനെ ഇങ്ങനെ പ്രേക്ഷകരുടെ മുമ്പില് തേജോവധം ചെയ്യണ്ടിയിരുന്നില്ല; സന്തോഷ് പണ്ഡിറ്റിന്റെ ബിഗ് ബോസ് നിരീക്ഷണം

ഡോ. രജിത് കുമാറിനെതിരെ ബിഗ് ബോസിൽനിന്ന് പുറത്താക്കിയതിൽ പ്രതികരണവുമായി നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഒരു അധ്യാപകനെ ഇങ്ങനെ പ്രേക്ഷകരുടെ മുമ്പില് തേജോവധം ചെയ്യണ്ടിയിരുന്നില്ല എന്ന് പണ്ഡിറ്റ് വ്യക്തമാക്കി. സാറിനെ ഇടിച്ചവനെ ടാസ്കിന്ടെ ഭാഗമെന്നും പറഞ്ഞ് വെറുതെ വിട്ടു, രണ്ടാമത് കൈ ഒടിയാൻ കാരണമായവരെ ടാസ്കിന്ടെ ഭാഗമാണെന്ന രീതിയില് വെറുതെ വിട്ടു. എന്നാല് സാറിന്ടെ ഭാഗത്ത് നിന്ന് ഒരു തെറ്റു സംഭവിച്ചപ്പോള് ഉടനെ പറഞ്ഞ് വിട്ടു. അപ്പോള് ടാസ്കിന്ടെ ഭാഗമെന്ന നീതി കിട്ടിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

Read also: എന്തിനാണ് ഇത്തരത്തില്‍ ഒരു പ്രവര്‍ത്തി ചെയ്തത്? അധ്യാപകനായ രജിത് ഒരിക്കലും ഇത്തരത്തിൽ ചെയ്യില്ലെന്ന് മറുപടി; ചോദ്യത്തിന് മാത്രം മറുപടി പറഞ്ഞാല്‍ മതിയെന്ന് മോഹൻലാൽ, ആരാധകരുടെ സംശയങ്ങൾ തീർത്ത് കണ്ണീരോടെ പടിയിറങ്ങി രജിത് കുമാർ

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

പണ്ഡിറ്റിന്ടെ “ബിഗ് ബോസ്സ്” നിരീക്ഷണം..

പാവം Dr. രജിത് സാ൪ പരിപാടിയില് നിന്നും ഔട്ടായതില് വിഷമം ഉണ്ടേ. ഇത്തവണത്തെ വിന്ന൪ ആകുമെന്നും flat അദ്ദേഹം തന്നെ നേടുമെന്നാണ് കരുതിയത്. പക്ഷേ ..

സാറിനെ ഇടിച്ചവനെ ടാസ്കിന്ടെ ഭാഗമെന്നും പറഞ്ഞ് വെറുതെ വിട്ടു, രണ്ടാമത് കൈ ഒടിയാൻ കാരണമായവരെ ടാസ്കിന്ടെ ഭാഗമാണെന്ന രീതിയില് വെറുതെ വിട്ടു. എന്നാല് സാറിന്ടെ ഭാഗത്ത് നിന്ന് ഒരു തെറ്റു സംഭവിച്ചപ്പോള് ഉടനെ പറഞ്ഞ് വിട്ടു. അപ്പോള് ടാസ്കിന്ടെ ഭാഗമെന്ന നീതി കിട്ടിയില്ല.

രജിത് സർ നു എന്തെല്ലാം പരുക്കുകൾ പറ്റിയതാണെന്ന് കൂടി ഓ൪ക്കണമായിരുന്നു.

ഒരു അധ്യാപകനെ ഇങ്ങനെ പ്രേക്ഷകരുടെ മുമ്പില് തേജോവധം ചെയ്യണ്ടിയിരുന്നില്ല. ഈ വിഷയം ഇങ്ങനെ ഊതി വീർപ്പിച്ചു അയാളെ അപമാനിച്ചു നാണം കെടുത്തേണ്ടിയിരുന്നില്ല.

(വാല് കഷ്ണം..അകത്തായാലും, പുറത്തായാലും രജിത് സാറിന് കട്ട സപ്പോ൪ട്ട്. ഒരേ ഒരു രാജാവ് രജിത് സാ൪ ആണേ.. ഞാനിതു വരെ അദ്ദേഹത്തെ കണ്ടിട്ടില്ല. ഉടനെ കാണണമെന്ന് ആഗ്രഹിക്കുന്നു.

?നിങ്ങൾ കയറിക്കൂടിയത് കോടിക്കണക്കിനു വരുന്ന മലയാളികളുടെ ഹൃദയത്തിലാണ്…. നിങ്ങൾ എവിടെയും തോൽക്കുന്നില്ല സാ൪)

Pl comment by Santhosh Pandit (മറയില്ലാത്ത വാക്കുകൾ മായമില്ലാത്ത പ്രവർത്തികൾ, ആയിരം സംസ്‌കാരിക നായക൯മാർക് അര പണ്ഡിറ്റ്)

shortlink

Related Articles

Post Your Comments

Related Articles


Back to top button