മസ്ക്കറ്റ്: ഇസ്രാ വല്‍ മിറാജ് പ്രമാണിച്ച് ഒമാനില്‍ മാർച്ച് 22 ന് പൊതു അവധി പ്രഖ്യാപിച്ചു.
അടുത്ത ഞായറാഴ്ച, റജബ് 27 (മാർച്ച് 22), മന്ത്രാലയങ്ങൾ, പൊതുസ്ഥാപനങ്ങൾ, സര്‍ക്കാര്‍ ഭരണസംവിധാനത്തിലെ മറ്റ് യൂണിറ്റുകൾ എന്നിവയിലെ ജീവനക്കാർക്കും സ്വകാര്യ മേഖലയിലെയും സ്ഥാപനങ്ങളിലെയും തൊഴിലാളികൾക്കും ഔദ്യോഗിക അവധി ദിനമായിരിക്കുമെന്ന് ഒമാന്‍ ന്യൂസ് ഏജന്‍സി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത സന്ദേശത്തില്‍ പറയുന്നു.
യു.എ.ഇ, കഴിഞ്ഞ വർഷം ഇസ്രാ വല്‍ മിറാജ് അവധി അവസാനിപ്പിക്കുകയും ഈദ് അൽ ഫിത്തറിനും ഈദ് അൽ അദയ്ക്കും കൂടുതൽ അവധിദിനങ്ങൾ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
Post Your Comments