Latest NewsNewsInternational

കൊറോണയ്ക്ക് മുന്നിൽ അടിയറവ് പറഞ്ഞ് തീവ്രവാദ സംഘടന : ഭീകരരുടെ കൊറോണപ്പേടി ഇങ്ങനെ.

ലണ്ടന്‍: ലോകമെമ്പാടും കോവിഡ് 19 ഭീഷണി നിലനില്ക്കുമ്പോൾ ഭീകരർക്ക് മാര്‍ഗനിര്‍ദേശങ്ങളുമായി ഭീകരസംഘടനയായ ഐഎസ്‌ഐഎസ് രംഗത്ത് . ഡെയിലി മിററിൽ വന്ന റിപ്പോർട്ട് പ്രകാരം കൊറോണ വൈറസ് എന്ന മാരക രോഗത്തെ ഭയപ്പെടുന്നുണ്ട് ലോകത്തിലെ ഏറ്റവും വലിയ നിരോധിത ഭീകരവാദസംഘടന . വൈറസ് ബാധിത പ്രദേശങ്ങളിൽ യാത്ര വേണ്ടെന്ന മുന്നറിയിപ്പ് ഭീകരർക്ക് കൊടുക്കുന്നുണ്ട് ഈ സംഘടന .

മാർഗ്ഗനിർദേശങ്ങളിൽ പ്രധാനപ്പെട്ടവ ഇവയാണ് :-

കൊറോണ ബാധിത പ്രദേശങ്ങളിലെ യാത്രയും അത് വഴിയുള്ള ആക്രമണങ്ങളും തൽക്കാലം ഒഴിവാക്കുക

ആയുധപരിശീലനത്തിന് ശേഷം കൈകൾ വൃത്തിയായി കഴുകുക

പകര്‍ച്ചവ്യാധി പടര്‍ന്നു പിടിക്കുന്ന പശ്ചാത്തലത്തില്‍ ദൈവത്തില്‍ കൂടുതൽ വിശ്വസിക്കുക പകര്‍ച്ച വ്യാധി പടരുന്നതു ദൈവഹിതമാണ്

ദൈവം തിരഞ്ഞെടുക്കുന്നവര്‍ക്ക് മാത്രമേ രോഗം ബാധിക്കുകയുള്ളൂ .
രോഗബാധിതനായ ഒരാളുടെ അടുത്തുനിന്ന് ഒഴിഞ്ഞുനില്‍ക്കുന്നത് സിംഹത്തിന് മുന്നില്‍ നിന്ന് രക്ഷപെടുന്നതിന് തുല്യമാണ്

 

രോഗപ്രതിരോധം എന്ന നിലയില്‍ വായയും ജലസംഭരണികളും മൂടണം

പൊതുവിടത്ത് തുമ്മുന്നത് ഒഴിവാക്കാൻ ശ്രദ്ധിക്കണം

shortlink

Related Articles

Post Your Comments

Related Articles


Back to top button