അഹമ്മദാബാദ്?രാജ്യസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങിയ കോണ്‍ഗ്രസിന് തിരിച്ചടിയായി ഗുജറാത്തില്‍ കൂടുതല്‍ എം.എല്‍.എമാര്‍ രാജിക്ക്. ഇതുവരെ 7 എം.എല്‍.എമാരാണ് രാജിക്ക് ഒരുങ്ങിയിരിക്കുന്നത്. നേരത്തെ നാല് എം.എല്‍.എമാര്‍ രാജിവച്ചതായി വാര്‍ത്തകള്‍ വന്നിരുന്നു. ഇക്കാര്യം ഗുജറാത്ത് നിയമസഭാ സ്പീക്കര്‍ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
മാർച്ച് 26 ന് നടക്കുന്ന നിർണായക രാജ്യസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കുതിരക്കച്ചവടം ഭയന്ന് എം.എല്‍.എമാരെ രാജസ്ഥാനിലെ ജയ്‌പ്പൂരിലേക്ക് മാറ്റിയിരുന്നുവെങ്കിലും എം.എല്‍.എമാരുടെ രാജി ഒഴിവാക്കാനായില്ല. 14 എംഎൽഎമാരുടെ ആദ്യ ബാച്ചിനെ ശനിയാഴ്ച ജയ്പൂരിലേക്ക് കൊണ്ടുപോയപ്പോൾ 4 എം.എൽ.എമാരെ കാണാതായിരുന്നു. ഇപ്പോൾ അവർ രാജിവച്ചു. എംഎൽഎമാരായ ജെ വി കക്ദിയ, സോമാഭായ് പട്ടേൽ എന്നിര്‍ രാജിവച്ച നാലുപേരിൽ ഉള്‍പ്പെടുന്നു. പിന്നീട് എംഎൽഎ പ്രവീൺ മറൂ രാജിവച്ചതായി സ്ഥിരീകരിച്ചു. ഇതോടെ രാജി വച്ച എം.എല്‍.എമാരുടെ എണ്ണം അഞ്ചായി.
രണ്ട് എം.എല്‍.എമാര്‍ നാളെ രാജിവയ്ക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാൽ ഗുജറാത്ത് കോൺഗ്രസ് എംഎൽഎ വിർജിഭായ് തുമ്മർ രാജി റിപ്പോർട്ടുകൾ നിഷേധിച്ചു.
രാജ്യസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കുതിരക്കച്ചവടം നടക്കുമെന്ന ആശങ്കയിലാണ് ഗുജറാത്ത് കോൺഗ്രസ് എംഎൽഎമാരെ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റാൻ തുടങ്ങിയത്. 20-22 പാർട്ടി എംഎൽഎമാരുടെ മറ്റൊരു ബാച്ച് ഞായറാഴ്ച വൈകുന്നേരം രാജസ്ഥാൻ തലസ്ഥാനത്ത് എത്തും.
182 സീറ്റുകളുള്ള നിയമസഭയിൽ ബിജെപിക്ക് 103 സീറ്റുകളും കോൺഗ്രസിന് 73 സീറ്റുകളും രണ്ട് സീറ്റുകൾ ഭാരതീയ ട്രൈബൽ പാർട്ടിക്കും നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിക്ക് ഒരു സീറ്റുമുണ്ട്. ഒരു സ്വതന്ത്ര എം.എല്‍.എയുമുണ്ട്.
രണ്ട് സീറ്റുകൾ നേടാൻ കോൺഗ്രസിന് 74 വോട്ടുകൾ ആവശ്യമാണ്. സ്വതന്ത്ര എം.എൽ.എ ജിഗ്നേഷ് മേവാനി വെള്ളിയാഴ്ച കോൺഗ്രസിന് പിന്തുണ അറിയിച്ചിട്ടുണ്ട്.
Post Your Comments