മസ്‌ക്കറ്റ് : കോവിഡ്–19ക്കെതിരായ പ്രതിരോധ നടപടികളുടെ ഭാഗമായി ഒമാനില്‍ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. ഞായറാഴ്ച മുതല്‍ ക്ലാസുകള്‍ നിര്‍ത്തിവെക്കാന്‍ സുപ്രീം കമ്മിറ്റി നിര്‍ദേശിച്ചു. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സുല്‍ത്താന്‍ രൂപം നല്‍കിയ സുപ്രീം കമ്മിറ്റി ഞായറാഴ്ച രാവിലെ ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനം എടുത്തത്. അതേസമയം ഒമാനില്‍ കൊറോണ ബാധിതരുടെ എണ്ണം 20 ആയി ഉയര്‍ന്നു. ശനിയാഴ്ച രാവിലെ ഒരാള്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി ഡോ. അഹമദ് മുഹമ്മദ് അല്‍ സഈദി വാര്‍ത്താ സമ്മേളനത്തിലൂടെ അറിയിച്ചു. ഒമ്പത് പേര്‍ക്ക് ഇതിനോടകം രോഗം ഭേദപ്പെട്ടിട്ടുണ്ട്.
യുഎഇയിൽ പുതുതായി ഒരു കൊറോണ വൈറസ് കേസ് കൂടി സ്ഥിരീകരിച്ചു. വാർഷിക അവധി കഴിഞ്ഞ് മടങ്ങിയെത്തിയ ഒരു ഇന്ത്യൻ പൗരനിലാണ് രോഗം ബാധിച്ചതായി കണ്ടെത്തിയതെന്ന് ആരോഗ്യ-പ്രതിരോധ മന്ത്രാലയം (MoHAP) ശനിയാഴ്ച അറിയിച്ചു. സ്ഥിരീകരിച്ച കേസുമായി അടുത്ത ബന്ധമുള്ള എല്ലാവരെയും സ്‌ക്രീനിംഗ് ചെയ്യുന്നതുൾപ്പെടെ മാരകമായ വൈറസ് പടരാതിരിക്കാൻ ആവശ്യമായ എല്ലാ മുൻകരുതൽ നടപടികൾ സ്വീകരിച്ചതായി മന്ത്രാലയം അറിയിച്ചു. അതേസമയം കൊറോണ ബാധിച്ച മൂന്ന് പേര്‍ക്ക് രോഗം ഭേദമായെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നു.
Post Your Comments