മുംബൈ?കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി മുംബൈ പോലീസ് 144 പ്രഖ്യാപിച്ചു കൊണ്ട് ഉത്തരവിറക്കി. സ്വകാര്യ ടൂർ ഓപ്പറേറ്റർമാർ സംഘടിപ്പിക്കുന്ന വിദേശ / ആഭ്യന്തര ലക്ഷ്യസ്ഥാനത്തേക്ക് ഒരു കൂട്ടം ആളുകൾ ഒരുമിച്ച് യാത്ര ചെയ്യുന്ന ടൂറുകള്‍ തടയുന്നതായി ഇത്തരവില്‍ പറയുന്നു. അല്ലെങ്കില്‍ 144 CrPC അധികാരങ്ങൾ ഉപയോഗിക്കുമെന്നും പോലീസ് വ്യക്തമാക്കി. മാർച്ച് 31 വരെ ഉത്തരവ് പ്രാബല്യത്തിലുണ്ടാകും.
കുടുംബ-ആരോഗ്യ ക്ഷേമ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ ഇതുവരെ 107 കോവിഡ് 19 കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 32 എണ്ണം മുംബൈയിലാണ്.
Post Your Comments