കൊച്ചി: കൊവിഡ് 19 നിരീക്ഷണത്തിൽ ഉണ്ടായിരുന്ന ബ്രിട്ടീഷ് പൗരൻ മൂന്നാറിൽ നിന്ന് കൊച്ചിയിലെത്തി വിമാനത്തിൽ കയറിയ സംഭവത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സന്ദീപ് വാര്യർ. സംഭവം സംസ്ഥാന സർക്കാരിന്റെ കെടുകാര്യസ്ഥതയുടെ തെളിവാണെന്നും അദ്ദേഹം വിമർശിച്ചു.
വിദേശികളെ റൂമിനുള്ളിൽ തന്നെ പാർപ്പിക്കണം എന്ന് പതിമൂന്നാം തീയതി സംസ്ഥാനത്തെ ഹോട്ടൽ ഉടമകൾക്ക് ഉത്തരവ് നൽകിയിരുന്നതാണെന്നും എന്നാൽ സർക്കാരിന്റെ ഉത്തരവ് നിലനിൽക്കെ സർക്കാർ ഉടമസ്ഥതയിലുള്ള മൂന്നാറിലെ കെടിഡിസി ഹോട്ടലിൽ നിന്ന് ബ്രിട്ടീഷ് പൗരൻ കൊച്ചിയിലെത്തി വിമാനം കയറിയതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് സർക്കാർ എങ്ങനെ ഒഴിഞ്ഞുമാറുമെന്നും അദ്ദേഹം ചോദിക്കുന്നു. കടകംപള്ളി സുരേന്ദ്രന് എങ്ങനെ ഇത് ടൂറിസം വകുപ്പിൻറെ വീഴ്ചയല്ല എന്ന് അവകാശപ്പെടാൻ കഴിയുമെന്നും സന്ദീപ് വാര്യർ ആരായുന്നു. ഫേസ്ബുക്കിലൂടെ അദ്ദേഹം സർക്കാർ ഉത്തരവിന്റെ ചിത്രങ്ങളും പുറത്തു വിട്ടിട്ടുണ്ട് ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:
Post Your Comments