KeralaLatest NewsNews

13 വയസുകാരിയെ വിവാഹം കഴിപ്പിച്ചു

കൊച്ചി: സംസ്ഥാനത്ത് ശൈശവ വിവാഹം നടന്നതായി റിപ്പോര്‍ട്ട്. തൃക്കാക്കര നഗരസഭാ പരിധിയിൽ താമസിക്കുന്ന 13 വയസുള്ള പെൺകുട്ടിയെ തമിഴ്നാട് സ്വദേശിക്ക് വിവാഹം ചെയ്തു നല്‍കിയതായാണ് റിപ്പോര്‍ട്ട്. ഇവിടെ സ്ഥിര താമസക്കാരായ കുടുംബത്തിലെ പെൺകുട്ടിയുടെ വിവാഹം തമിഴ്നാട്ടിലാണ് നടത്തിയതെന്നും ശിശു വികസന പ്രോജക്ട് ഓഫിസറുടെ റിപ്പോർട്ട് പറയുന്നു.

തുടര്‍ന്ന് വനിതാ ശിശുവികസന വകുപ്പ് പൊലീസിനു വിവരം നൽകിയിട്ടുണ്ട്.

പ്രായപൂർത്തിയാകാത്ത ‘വധു’വും കുടുംബവും തൃക്കാക്കരയില്‍ തിരിച്ചെത്തിയുട്ടെങ്കിലും വരന്‍ ഇവരോപ്പം താമസമാക്കിയിട്ടില്ല. ഇയാള്‍ പ്രായപൂർത്തിയായ ആളാണ്. അംഗനവാടി അധ്യാപിക നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ശൈശവ വിവാഹ നിരോധന ഓഫിസർ കൂടിയായ ചൈൽഡ് ഡവലപ്മെന്റ് പ്രോജക്ട് ഓഫിസർ നടത്തിയ അന്വേഷണത്തിലാണ് ശൈശവ വിവാഹം നടന്നതായി കണ്ടെത്തിയത്.

തമിഴ്നാട്ടുകാരായ കുടുംബം വർഷങ്ങളായി തൃക്കാക്കരയിലാണ് താമസം. എട്ടാം ക്ലാസില്‍ പഠനം അവസാനിപ്പിച്ച ബാലിക തയ്യൽ ക്ലാസിൽ പോകുന്നുണ്ട്. തമിഴ് ആചാരപ്രകാരം വിവാഹം നടത്തിയെന്നാണ് രക്ഷിതാക്കളുടെ വിശദീകരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button