
ന്യൂഡൽഹി: കേന്ദ്രമന്ത്രി അമിത് ഷാ ജമ്മു കശ്മീരിലെ അപ്നി പാർട്ടി നേതാവ് അൽത്താഫ് ബുഖാരി കൂടിക്കാഴ്ചയാണ് ദേശീയ രാഷ്ട്രീയത്തിൽ ഇപ്പോൾ നിർണായക ചർച്ച. അപ്നി പാർട്ടിനേതാവ് അൽത്താഫ് ബുഖാരി കേന്ദ്രമന്ത്രി അമിത് ഷായെ ഞായറാഴ്ച കാലത്താണ് സന്ദർശിച്ചത്.
ബുഖാരിയും നിയുക്തരായ ഒരു സംഘം നേതാക്കളും ഡൽഹിയിൽ, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ വെച്ചാണ് അമിത്ഷായെ സന്ദർശിച്ചത്. പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയിലെ അംഗമായിരുന്ന ബുഖാരി മാർച്ച് എട്ടിനാണ് സ്വന്തമായി അപ്നി പാർട്ടി രൂപീകരിച്ചത്.
അൽത്താഫ് ബുഖാരിയുടെയും പുതിയ പാർട്ടിയുടെയും രാഷ്ട്രീയ താൽപര്യങ്ങൾ അധികം വൈകാതെ വെളിപ്പെടുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അപ്നി പാർട്ടിയുടെ 24 അംഗ പ്രതിനിധി സംഘം ശനിയാഴ്ച ലോക് കല്യാൺ മാർഗിലുള്ള വസതിയിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയെയും സന്ദർശിച്ചിരുന്നു.
Post Your Comments