ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തിനിടെ കൊല്ലപ്പെട്ട ഐ.ബി ഉദ്യോഗസ്ഥന് അങ്കിത് ശര്‍മ്മയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. തലയ്ക്കും ശ്വാസകോശത്തിനുമേറ്റ ആഴത്തിലുള്ള മുറിവാണ് മരണരകാരണമെന്നാണ് പോസ്റ്റ്മോര്ട്ടത്തിലെ കണ്ടെത്തല്‍. അങ്കിത്തിന്റെ ശരീരത്തില്‍ 51 മുറിവുകള്‍ ഉണ്ടായിരുന്നതായും പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തി. മൂര്‍ച്ചയേറിയ ആയുധം കൊണ്ടുള്ള 12 മുറിവുകളും ദണ്ഡ് ഉപയോഗിച്ചുള്ള 33 മുറിവുകളും അങ്കിത് ശര്‍മ്മയുടെ ശരീരത്തില്‍ കണ്ടെത്തി.
മുറിവുകളില്‍ നിന്ന് വന്‍ തോതില്‍ രക്തം വാര്‍ന്നതാണ് മരണകാരണം. മര്‍ദ്ദനത്തില്‍ തലയ്ക്കും ശ്വാസകോശത്തിനും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. എല്ലാ മുറിവുകളും മരണത്തിന് മുമ്പ് സംഭവിച്ചതാണ്.അങ്കിത് ശര്‍മ്മയുടെ മരണവുമായി ബന്ധപ്പെട്ട് എ.എ.പി മുന്‍ നേതാവ് താഹിര്‍ ഹുസൈന് അറസ്റ്റിലായിരുന്നു. താഹിര്‍ ഹുസൈന്റെ നേതൃത്വത്തില്‍ ഒരു സംഘം ആളുകള്‍ അങ്കിത് ശര്‍മ്മയെ ഇയാളുടെ കെട്ടിടത്തില്‍ എത്തിച്ച് മര്‍ദ്ദിച്ചുകൊന്നുവെന്നാണ് ഡല്‍ഹി പോലീസ് കണ്ടെത്തിയത്.
ഐ.ബി ഓഫീസര്‍ അങ്കിത് ശര്‍മ്മയുടെ കൊലപാതകം : അഞ്ചു പേർ കൂടി അറസ്റ്റിൽ
6 പേരാണ് ഇതുവരെ അങ്കിതിന്റെ കൊലപാതകത്തിൽ അറസ്റ്റിലായിരിക്കുന്നത്.കലാപം നടന്ന 25ന് വൈകിട്ട് ചാന്ദ്ബാഗിലെ വീട്ടില്‍ നിന്ന് പുറത്തുപോയ അങ്കിത് ശര്‍മ്മയെ പിന്നീട് മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. തൊട്ടടുത്ത ദിവസം നടത്തിയ തിരച്ചിലിലാണ് വീടിന് സമീപത്തെ അഴുക്കുചാലില്‍ നിന്ന് അങ്കിത് ശര്‍മ്മയുടെ മൃതദേഹം കണ്ടെത്തിയത്.
Post Your Comments