ലണ്ടൻ : ഓള്‍ ഇംഗ്ലണ്ട് ഓപ്പൺ ബാഡ്‌മിന്റണിലെ പുരുഷ ചാമ്പ്യനെ ഇന്നറിയാം. കലാശപ്പോരിൽ ടോപ് സീഡായ ചൈനയുടെ ചൗ തീന്‍ ചെന്നും, രണ്ടാം സീഡായ ഡെന്മാര്‍ക്കിന്‍റെ വിക്‌ടര്‍ അക്സെല്‍സണും, തമ്മിൽ ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം വൈകിട്ട് ആറിനാണ് ഫൈനല്‍ മത്സരം നടക്കുക.കൊവിഡ് 19 ഭീഷണികള്‍ക്കിടെയാണ് ടൂര്‍ണമെന്‍റ് നടക്കുന്നത്.
"Thanks @YonexAllEngland organisers, this virus outbreak is a big situation and yet the people are coming to see us, so we need to show great thanks to the fans, staff and coaches.” – Chou Tien Chen#HSBCBWFbadminton #HSBCRaceToGuangzhou #WorldTour #YAE20 #AllEnglandOpen2020 pic.twitter.com/aOahluhbYV
— BWF (@bwfmedia) March 14, 2020
സെമിയിൽ അക്സെൽസന്‍ ലീ സീ ജിയയെ ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്ക് തോൽപ്പിച്ച് ഫൈനലിലേക്ക് പ്രവേശിച്ചപ്പോൾ ചെന്നിന്‍റെ എതിരാളിയായ അഞ്ചാം സീഡ് ആന്‍ഡേഴ്സ് അന്‍റൊന്‍സന്‍ പരിക്കേറ്റ് പിന്മാറി. നേര്‍ക്കുനേര്‍ പോരാട്ടങ്ങളില്‍ അക്സെല്‍സനാണ് മുന്നിൽ നിൽക്കുന്നത്. ചെന്നിനെതിരായ 11 മത്സരങ്ങളില്‍ അക്സെല്‍സനാണ് ഒന്‍പതിലും ജയിച്ചത്..
Post Your Comments