Latest NewsNewsIndia

ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ ഭാര്യയും അമ്മയും മകളും ചേര്‍ന്ന് തീകൊളുത്തി കൊന്നു

ചെന്നൈ: ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ ഭാര്യ തീകൊളുത്തി കൊന്നു. കൊല്ലാന്‍ കൂട്ടുനിന്നത് ഭാര്യയുടെ അമ്മയും സ്വന്തം മകളും. തമിഴ്‌നാട്ടിലെ നാമക്കല്‍ ജില്ലയിലെ ജീവനഗറില്‍ വ്യാഴാഴ്ചയായിരുന്നു സംഭവം. കെട്ടിട നിര്‍മ്മാണ കരാറുകാരനായ പി കന്തസ്വാമിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കന്തസ്വാമിയുടെ ഭാര്യ അങ്കമ്മാള്‍, മകള്‍, അങ്കമ്മാളിന്റെ മാതാവ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

അങ്കമ്മാളിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിച്ചു. പുലര്‍ച്ചെ കന്തസ്വാമിയുടെ നിലവിളി കേട്ടെത്തിയ അയല്‍ക്കാരാണ് ദേഹത്ത് തീപടര്‍ന്നു പിടിച്ചിരിക്കുന്നത് കണ്ടത്. നാട്ടുകാര്‍ ചേര്‍ന്ന് ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുള്ളതിനാലാണ് കൊലപ്പെടുത്തിയതെന്ന് അങ്കമ്മാള്‍ പൊലീസിനോട് പറഞ്ഞു. അങ്കമ്മാളിനെ ഒഴിവാക്കി മറ്റൊരു സ്ത്രീയോടൊപ്പം താമസിക്കാനായിരുന്നു ഏപ്രില്‍ മുതല്‍ ഇയാളുടെ തീരുമാനം. എന്നാല്‍ പിന്നീട് ഇതിനെച്ചൊല്ലി ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നു. തുടര്‍ന്നാണ് കന്തസ്വാമിയെ കൊലപ്പെടുത്താന്‍ അങ്കമ്മാള്‍ പദ്ധതിയിട്ടത്.

സംഭവദിവസം കന്തസ്വാമി മാത്രമെ വീട്ടിലുണ്ടായിരുന്നെന്ന് നാട്ടുകാരെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി അങ്കമ്മാളും മകളും രാവിലെ സ്വന്തം വീട്ടിലേക്ക് പോയിരുന്നു. പിന്നീട് അര്‍ധരാത്രിയോടെ അങ്കമ്മാള്‍ അമ്മയോടൊപ്പം തിരിച്ചെത്തി കൊല നടത്തിയതിന് ശേഷം ഓടിരക്ഷപ്പെടുകയയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button