
ജനീവ: ആളുകളെ കൊന്നൊടുക്കുന്ന ഇപ്പോഴത്തെ കോവിഡ്-19 എന്ന മാരക വൈറസിന്റെ പ്രഭവ കേന്ദ്രം ചൈനയല്ല… ലോകരാഷ്ട്രങ്ങളെ ഞെട്ടിച്ചുകൊണ്ട് പുതിയ പ്രഭവ കേന്ദ്രം ഏതെന്ന് പുറത്തുവിട്ട് ലോകാരോഗ്യ സംഘടന. വൈറസിന്റെ വ്യാപനം ചൈനയില്‍ പടര്‍ന്നതിനേക്കാള്‍ എട്ടിരട്ടി വേഗത്തില്‍. ലോകത്ത് 5,416 പേരുടെ മരണത്തിനിടയാക്കിയ കൊവിഡ് 19 വൈറസിന്റെ ഇപ്പോഴത്തെ പ്രഭവകേന്ദ്രം യൂറോപ്പെന്ന് ലോകാരോഗ്യ സംഘടന. ഇതിനിടെ, ഇറ്റലിക്ക് പിന്നാലെ സ്‌പെയിനിലും മരണ നിരക്ക് ഏറുകയാണ്. സ്‌പെയിനില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 123 രാജ്യങ്ങളില്‍ ഇതിനോടകം സ്ഥിരീകരിച്ച് കഴിഞ്ഞ കൊവിഡ് 19 വൈറസ് ബാധ, 1,32,500 പേരെ ബാധിച്ചെന്നാണ് ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കുന്നത്. 5000ത്തില്‍ ഏറെ പേര്‍ മരിച്ചു.
Read Also : കൊറോണ വൈറസ് ബാധയെ നേരിടാന്‍ ശക്തമായ നടപടി, ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഈ രാജ്യം
ചൈനയില്‍ നിയന്ത്രണത്തിലായെങ്കിലും ഇറ്റലിയിലും പിന്നാലെ സ്‌പെയിനിലും മരണസംഖ്യ ഉയരുകയാണ്. ഇറ്റലിയില്‍ മരണസംഖ്യ 1266 ആയി. ഇന്നലെ മാത്രം 250 പേരാണ് മരിച്ചത്. രോഗബാധിതരുടെ എണ്ണം 17,660 ആയി. സ്‌പെയിനിലും ഇന്നലെ മരണ നിരക്കില്‍ 50 ശതമാനത്തിന്റെ വര്‍ദ്ധനവ് രേഖപ്പെടുത്തി. ഫ്രാന്‍സില്‍ രോഗബാധിതരുടെ എണ്ണം 2876 ആയി ഉയര്‍ന്നു.
ജര്‍മനിയില്‍ 3062 കേസുകളും ലണ്ടനില്‍ 798 കേസുകളും സ്ഥിരീകരിച്ചു. ചൈനക്ക് പുറത്ത് ഏറ്റവും അധികം പേരുടെ ജീവനെടുത്തതോടെയാണ് യൂറോപ്പാണ് കൊവിഡ് 19 വൈറസ് ബാധയുടെ ഇപ്പോഴത്തെ പ്രഭവകേന്ദ്രം എന്ന് ഡബ്ല്യുഎച്ച്ഒ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കാന്‍ രാജ്യങ്ങളോട് ആവശ്യപ്പെട്ട, വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ സാമൂഹിക അകലം ഉള്‍പ്പെടെ പാലിക്കാന്‍ നിഷ്‌കര്‍ഷിച്ചു.
Post Your Comments