KeralaLatest NewsNews

സര്‍ക്കാറിന് ഒന്നും പറയാന്‍ നേരമില്ല … ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ മുഖ്യപ്രതി പി.കെ കുഞ്ഞനന്തന് ജാമ്യം അനുവദിച്ചത് കൊറോണകാലത്തായതിനാല്‍ ആരുമൊന്നും ചോദിയ്ക്കാനുമില്ല… സര്‍ക്കാറിനെതിരെ ഷാഫി പറമ്പില്‍ എംഎല്‍എ

തിരുവനന്തപുരം: സര്‍ക്കാറിന് ഒന്നും പറയാന്‍ നേരമില്ല … ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ മുഖ്യപ്രതി പി.കെ കുഞ്ഞനന്തന് ജാമ്യം അനുവദിച്ചത് കൊറോണകാലത്തായതിനാല്‍ ആരുമൊന്നും ചോദിയ്ക്കാനുമില്ല… സര്‍ക്കാറിനെതിരെ ഷാഫി പറമ്പില്‍ എംഎല്‍എ. പി.കെ കുഞ്ഞനന്തന് ഇടക്കാല ജാമ്യം അനുവദിച്ചതിനെതിരെ രൂക്ഷവിമര്‍ശനവുമായാണ് ഷാഫി പറമ്പില്‍ എം.എല്‍.എ. രംഗത്ത് എത്തിയിരിക്കുന്നത്. ടി.പി വധക്കേസ് പ്രതിക്ക് പുറത്തിറങ്ങാന്‍ ഒത്താശ ചെയ്യുന്നത് കേരള സര്‍ക്കാരാണെന്നും പ്രതിപക്ഷം ഉയര്‍ത്തുന്ന വിമര്‍ശനങ്ങളില്‍ നിന്നും രക്ഷനേടാന്‍ കൊറോണയെ മറയാക്കുകയാണെന്നും ഷാഫി കുറ്റപ്പെടുത്തി. നിയമസഭ സമ്മേളനം വെട്ടിച്ചുരുക്കിയത് ജനങ്ങളെ ഭീതിപ്പെടുത്തുമെന്നും തന്റെ
ഫേസ്ബുക്ക് കുറിപ്പിലൂടെ ഷാഫി ആരോപിച്ചു.

Read Also :പിണറായി സര്‍ക്കാര്‍ വന്നതിനു ശേഷം ടിപി വധക്കേസ് പ്രതി കുഞ്ഞനന്തന്‍ 20 മാസത്തില്‍ 193 ദിവസവും പുറത്ത്

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

കുഞ്ഞനന്തനെപ്പറ്റി ഒരക്ഷരം മിണ്ടരുത്. വിടുവായത്തമായാലോ ? കുഞ്ഞനന്തന്റെ സ്വതന്ത്ര വിഹാരം ഇനി ഔദ്യോഗികമാണ്. കുഞനന്തന് പരോളും ജാമ്യവും കൊടുക്കാന്‍ വേണ്ട സഹായങ്ങള്‍ നല്‍കാന്‍ മെഡിക്കല്‍ ബോര്‍ഡുണ്ട് , കോടതിയില്‍ വേണ്ടത്ര എതിര്‍ക്കാതിരിക്കാന്‍ സര്‍ക്കാര്‍ ശമ്ബളം വാങ്ങുന്ന വക്കീലന്മാരുണ്ട്,ടി.പി കൊലക്കേസ് പ്രതി പുറത്തിറങ്ങി നടക്കുന്നു എന്നുറപ്പ് വരുത്താന്‍ സര്‍ക്കാര്‍ തന്നെ ഒപ്പുണ്ട്.
ഇതൊന്നും ഇനി അസംബ്ലിയിലും ചോദ്യം ചെയ്യപ്പെടില്ല..അതും വെട്ടിച്ചുരുക്കിയല്ലോ..

ലോകസഭ നടക്കുന്നുണ്ട് , രാജ്യസഭയുണ്ട് , നിരവധി സംസ്ഥാന നിയമസഭകള്‍ ബഡ്ജറ്റ് സമ്മേളനങ്ങള്‍ ചേരുന്നുണ്ട്.. നാട്ടില്‍ ജനം കൂടുന്ന ചില ഇടങ്ങളില്‍ ഒരു നിയന്ത്രണവുമില്ല..(അവിടെ കൊറോണ പിടിച്ചാലെന്താ ? അല്ലെങ്കിലെ ഒരു പരുവമായ ഖജനാവിലേക്കുള്ള ഏക വരുമാനം മുടങ്ങരുതല്ലോ?)
ജനങ്ങളെ പേടിപ്പെടുത്താനല്ലാതെ നിയമസഭാ സമ്മേളനം വെട്ടിക്കുറച്ചത് കൊണ്ട് കേരളം എന്താണ് നേടിയത്?

ഏപ്രില്‍ 8 വരെ അസംബ്ലിയില്‍ ചോദ്യത്തിന് ഉത്തരം , ചര്‍ച്ചക്ക് മറുപടി ,കൊറോണ പ്രതിരോധ വീഴ്ചകള്‍ , കുഞ്ഞനന്തന്‍മാരുടെ പരോള്‍ , പ്രളയ ഫണ്ട് മുക്കല്‍, സഹായം കിട്ടാത്തവരുടെ ആത്മഹത്യ , മാര്‍ക്ക് ദാനത്തിലെ ഗവര്‍ണ്ണറുടെ കുറ്റപ്പെടുത്തല്‍ തുടങ്ങി എല്ലാ വിമര്‍ശനങ്ങളില്‍ നിന്നും ഒരൊറ്റ Guillotine കൊണ്ട് രക്ഷപ്പെടല്‍ ..

ശ്ശ്.. രാഷ്ട്രീയം പറയാനുള്ള സമയമല്ലിത് പരോള്‍ കൊടുക്കാനുള്ളതാ..

shortlink

Related Articles

Post Your Comments

Related Articles


Back to top button