Latest NewsNewsIndia
Trending

ഇവിടെയും നമ്മുടെ പ്രധാനമന്ത്രി തന്നെ ഒന്നാമൻ ! സാർക്ക് രാഷ്ടങ്ങൾ ഒറ്റക്കെട്ടായി കയ്യടിച്ച് പ്രണമിക്കുന്നു നമ്മുടെ സ്വന്തം കാവൽക്കാരനെ.

മാലദ്വീപ്  പ്രസിഡന്റ് ഇബ്രാഹിം മൊഹമ്മദ് സോലിയാകട്ടെ പ്രധാനമന്ത്രിക്ക് നന്ദി നേർന്നുക്കൊണ്ട് പറഞ്ഞത് ഇങ്ങനെയായിരുന്നു . “സങ്കീര്‍ണമയ ഈ സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മുന്നിട്ടിറങ്ങിയ പ്രധാനമന്ത്രി മോദിക്ക് നന്ദി” . കൊറോണയെ പരാജയപ്പെടുത്താന്‍ കൂട്ടായ പരിശ്രമമാണ് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ലോകരാഷ്ട്രങ്ങൾക്കിടയിൽ ഇന്ന് തിളങ്ങുന്ന പേരായി മാറിക്കഴിഞ്ഞിരിക്കുന്നു നരേന്ദ്രമോദി എന്ന നാമധേയം . അദ്ദേഹം ട്വീറ്ററിലൂടെ  പങ്കുവയ്ക്കുന്ന എന്തും – അത്  നിർദേശമായാലും അഭിപ്രായമായാലും അഭ്യർഥനയായാലും അഭിനന്ദനമായാലും വിമർശനമായാലും അതിനെ ലോകരാഷ്ട്രങ്ങൾ ഗൌരവത്തോടെയാണ് കാണുന്നത് .

https://twitter.com/narendramodi/status/1238371182094639104

കോവിഡ് -19 വൈറസിനെതിരെയുള്ള പോരാട്ടത്തിന് ശക്തമായ തന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കാന്‍ സാര്‍ക്ക് രാജ്യങ്ങളോട് അഭ്യര്‍ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസമാണ് ട്വീറ്റ് ചെയ്തത്.ഈ ട്വീറ്റിനെ സാർക്ക് രാഷ്ട്രങ്ങൾ സ്വീകരിച്ചത് നിറഞ്ഞ അഭിനന്ദനങ്ങളോടെ ആയിരുന്നു . സാർക്ക് കൂട്ടായ്മയിൽ അംഗമായ പാക്കിസ്ഥാൻ പോലും ഈ നിർദേശത്തെ സ്വീകരിക്കുകയുണ്ടായി

കൊറോണയക്കെതിരെ ആവിഷ്കരിക്കുന്ന തന്ത്രങ്ങള്‍ വിഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ചര്‍ച്ചചെയ്യാമെന്നും സാര്‍ക്ക് രാജ്യങ്ങള്‍ ഒന്നിച്ചുവരുന്നത് ലോകത്തിന് ഒരു.. മാതൃകയാണെന്നും നരേന്ദ്രമോദി ട്വീറ്റിലൂടെ പറഞ്ഞിരുന്നു . ആഗോള ജനസംഖ്യയുടെ ഗണ്യമായ പങ്കുള്ള ദക്ഷിണ ഏഷ്യ, ജനങ്ങളുടെ ആരോഗ്യം ഉറപ്പാക്കുന്നതിന് സാധ്യമായ എല്ലാ വഴികളും തേടണമെന്ന് പ്രധാനമന്ത്രി ട്വിറ്ററിലൂടെ പറഞ്ഞതു ലോകരാഷ്ട്രങ്ങൾ അതീവ ഗൌരവത്തോടെയാണ് വീക്ഷിച്ചത് .

മാരകമായ രോഗത്തില്‍ നിന്നും രാജ്യത്തെ ജനങ്ങളെ രക്ഷിക്കാന്‍ സാര്‍ക്കുമായി സഹകരിച്ച് എന്തുംചെയ്യാന്‍ തയ്യാറാണെന്ന് നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ശര്‍മ ഒലി മോദിയുടെ ട്വീറ്റിന് മറുപടിയായി പ്രസ്താവിച്ചു . മാലദ്വീപ്  പ്രസിഡന്റ് ഇബ്രാഹിം മൊഹമ്മദ് സോലിയാകട്ടെ പ്രധാനമന്ത്രിക്ക് നന്ദി നേർന്നുക്കൊണ്ട് പറഞ്ഞത് ഇങ്ങനെയായിരുന്നു . “സങ്കീര്‍ണമയ ഈ സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മുന്നിട്ടിറങ്ങിയ പ്രധാനമന്ത്രി മോദിക്ക് നന്ദി” . കൊറോണയെ പരാജയപ്പെടുത്താന്‍ കൂട്ടായ പരിശ്രമമാണ് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മഹത്തായ സംരംഭം എന്നാണ് പ്രധാനമന്ത്രിയുടെ അഭ്യര്‍ഥനയെ പ്രശംസിച്ചുകൊണ്ട് ശ്രീലങ്കന്‍ പ്രസിഡന്റ് ഗൊട്ടബായ രാജ്പക്സെ പറഞ്ഞത്

shortlink

Related Articles

Post Your Comments

Related Articles


Back to top button