Latest NewsKeralaNews

എന്നെ ചൊറിയാൻ വന്നാൽ ഞാൻ മാന്തും.. കാരണം…ഞാൻ അഹങ്കാരിയാണ്.. വിവരമില്ലാത്തവളാണ്…. സംസ്കാരമില്ലാത്തവളാണ്; മഞ്ജു പത്രോസ്

ബിഗ് ബോസ് സീസണിൽ പങ്കെടുത്തതിന്റെ പശ്ചാത്തലത്തിൽ നിരവധി വിമർശനങ്ങളാണ് നടി മഞ്ജു പത്രോസിന് നേരിടേണ്ടി വന്നത്. സാമ്പത്തിക ബാധ്യതകൾ മൂലമാണ് റിയാലിറ്റി ഷോയിൽ പങ്കെടുക്കാൻ തീരുമാനിച്ചതെന്ന് പറയുകയാണ് താരമിപ്പോൾ. കഴിഞ്ഞ 12 വർഷത്തോളമായി തങ്ങളെ അലട്ടി കൊണ്ടിരുന്ന സാമ്പത്തിക ബാധ്യതകൾ തീർന്നുവെന്നും പിന്തുണച്ചവരോട് നന്ദിയുണ്ടെന്നും മഞ്ജു സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി. ഇല്ലാത്ത വാർത്തകൾ ഇക്കിളി വാർത്തകളായി പ്രചരിപ്പിച്ചു വ്യൂസും സബ്സ്ക്രൈബേഴ്സിനെയും നേടുവാൻ നോക്കുമ്പോൾ ഒന്ന് ഓർക്കുക. നിങ്ങളെ പോലെ ഞങ്ങൾക്കുമുണ്ട് കുഞ്ഞുങ്ങളെന്നും താരം കൂട്ടിച്ചേർക്കുന്നു.

Read also: ക്രിസ്ത്യാനി പ്രശ്നക്കാരനാണ്, ഒരു പക്ഷെ ജിഹാദിയും ആയിരിക്കാം, എന്നാൽ മുസ്ലിം അല്ല താനും; വർഗീയതയെന്ന് സക്കറിയ; പ്രതികരണവുമായി വി. മുരളീധരൻ

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം;

ഇന്ന് എനിക്ക് ഒരുപാട് സന്തോഷം ഉള്ള ദിവസമാണ്. കഴിഞ്ഞ 12 വർഷത്തോളമായി ഞങ്ങളെ അലട്ടി കൊണ്ടിരുന്ന സാമ്പത്തിക ബാധ്യതകൾ ഇന്ന് തീർന്നു. ഇനിയൊരു ചെറിയ വീടുണ്ടാക്കണം.നന്ദി ബിഗ്ബോസിനോടും എന്നെ സ്നേഹിച്ചവരോടും.

ഈ ഒരു ആവശ്യത്തിന് വേണ്ടി ആയിരുന്നു ഞാൻ ബിഗ്ബോസിലേക്ക് പോയത്. അവിടെ ഞാൻ എന്ന വ്യക്തിയായിട്ട് തന്നെയാണ് നിന്നത്. അത് എന്നെ വിമർശിച്ചവർ പറഞ്ഞ പോലെയാണെങ്കിലും ശരി. എന്റെ നിലപാടുകൾ അന്നും ഇന്നും ഒന്ന് തന്നെ. ഇതിനിടയിൽ എന്റെ ഭാഗത്തു നിന്ന് വന്ന വലിയൊരു വീഴ്ചയാണ് കുഷ്ഠരോഗിയുടെ മനസ് എന്ന പരാമർശം. അതിനു ഞാൻ അവിടെ പൊതുവായും ആ വ്യക്തിയോടും മാപ്പ് പറഞ്ഞതുമാണ്. അങ്ങനെ ഒരു പരാമർശത്തിൽ മാത്രമാണ് ഞാൻ ഇന്നും ഖേദിക്കുന്നത്. ഓൺലൈൻ മാധ്യമങ്ങളോട്… ഇല്ലാത്ത വാർത്തകൾ ഇക്കിളി വാർത്തകളായി പ്രചരിപ്പിച്ചു വ്യൂസും സബ്സ്ക്രൈബേഴ്സിനെയും നേടുവാൻ നോക്കുമ്പോൾ ഒന്ന് ഓർക്കുക.. നിങ്ങളെ പോലെ ഞങ്ങൾക്കുമുണ്ട് കുഞ്ഞുങ്ങൾ..കുടുംബം..നിങ്ങൾ പണമുണ്ടാക്കിക്കോ. പക്ഷേ അത് ഒരാളുടെയും ജീവിതത്തിൽ ചവിട്ടി ആകരുത്.

സോഷ്യൽ മീഡിയയിൽ എന്നെ ആക്രമിക്കുന്നവരോട്…, അതൊരു ഗെയിംഷോ ആയിരുന്നു. അതവിടെ കഴിഞ്ഞു എന്ന് വിശ്വസിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്.നിങ്ങളുടെ ദൈവം ഉടൻ ബിഗ്ബോസിൽ തിരികെ എത്തുമായിരിക്കും. അദ്ദേഹത്തെ ഇഷ്ടമുള്ളവർ അദ്ദേഹത്തെ സപ്പോർട്ട് ചെയ്യൂ.. വോട്ട് നൽകു….

എന്നെ ഉപദ്രവിക്കരുത്…എന്നെ വിട്ടേക്കൂ…എല്ലാം ഇവിടെ കഴിഞ്ഞു എന്ന് ഞാൻ വിശ്വസിക്കുന്നു. ഇത് ഒരു പുതിയ തുടക്കമാകട്ടെ എനിക്കും നിങ്ങൾക്കും… ഇനിയും എന്നെ ചൊറിയാൻ വന്നാൽ ഞാൻ മാന്തും.. കാരണം…ഞാൻ അഹങ്കാരിയാണ്.. വിവരമില്ലാത്തവളാണ്…. സംസ്കാരമില്ലാത്തവളാണ്….നന്ദി.

shortlink

Related Articles

Post Your Comments

Related Articles


Back to top button