തിരുവനന്തപുരം: ലണ്ടനിലേക്ക് പറക്കാൻ കാത്തിരിക്കുന്ന കോളേജ് ചെയര്മാന്മാരുടെ യാത്ര റദ്ദാക്കി. ലണ്ടനിലെ കാര്‍ഡിഫ് സര്‍വ്വകലാശാലയില്‍ പരിശീലനത്തിന് പോകാനിരിക്കുന്ന ചെയര്മാന്മാരുടെ രണ്ടാം സംഘത്തിന്റെ യാത്രയാണ് റദ്ദാക്കിയത്. കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് യാത്ര റദ്ദാക്കിയത്. കോളേജ് വിദ്യാഭ്യാസ ഡയറക്ട്രേറ്റിന്റെ ലീഡ് പദ്ധതി പ്രകാരം പരിശീലനത്തിനായിരുന്നു ഇവരുടെ യാത്ര.
ഈ മാസം 23 മുതല്‍ 27 വരെയായിരുന്ന രണ്ടാമത്തെ യാത്ര തീരുമാനിച്ചിരുന്നത്. ഇവരുടെ സംഘത്തില്‍ രണ്ട് അധ്യാപകരും ഉണ്ടായിരുന്നു. ലണ്ടനിലേക്ക് പരിശീലനത്തിന് പോയി തിരിച്ചുവന്ന ആദ്യസംഘത്തിലെ അംഗങ്ങള്‍ വീട്ടില്‍ നിരീക്ഷണത്തിലാണ്. പരീക്ഷയായത് കാരണമാണ് ആദ്യ സംഘത്തൊടൊപ്പം ഇവര്‍ക്ക് പോകാന്‍ കഴിയാതിരുന്നത്. പ്രത്യേക അനുമതി വാങ്ങി ലണ്ടന്‍ യാത്രക്ക് ഒരുക്കങ്ങള്‍ നടക്കുകയായിരുന്നു ഇവര്‍ എന്ന വാര്‍ത്ത നേരത്തെ വന്നിരുന്നു അതിന് പിന്നാലെയാണ് കര്‍ശനമായി റദ്ദാക്കി എന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്.
ALSO READ: കൊച്ചിയിൽ കൊറോണ വൈറസ് ബാധ സംശയിച്ചിരുന്ന 30 പേരുടെയും പരിശോധന ഫലം പുറത്ത്
ലണ്ടനില്‍ നിന്ന് വന്ന 27 സര്‍ക്കാര്‍ കോളേജുകളിലെ ചെയര്മാന്മാരാണ് വീട്ടില്‍ നിരീക്ഷണത്തിലുള്ളത്. ഈ മാസം രണ്ടിനാണ് ആദ്യ സംഘം പോയത്. 27 ചെയര്മാന്മാരും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് പ്രിന്‍സിപ്പല്‍ അടക്കമുള്ള രണ്ട് അധ്യാപകരും കോളേജ് വിദ്യാഭ്യാസവകുപ്പിലെ മൂന്ന് ഉദ്യോഗസ്ഥരുമാണ് ഈ സംഘത്തിലുണ്ടായിരുന്നത്.
Post Your Comments