Latest NewsNewsIndia

കോവിഡ് 19 രോഗബാധയെ ദേശീയ ദുരന്തമായി പ്രഖ്യാപിച്ച്‌ കേന്ദ്ര സര്‍ക്കാര്‍

വൈറസ് ബാധിച്ചു മരിക്കുന്ന വ്യക്തിയുടെ കുടുംബത്തിനു ദുരന്തനിവാരണ ഫണ്ടില്‍ നിന്ന് നാലു ലക്ഷം രൂപ സഹായം നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു

ന്യൂഡല്‍ഹി: കോവിഡ് 19 രോഗബാധയെ ദേശീയ ദുരന്തമായി പ്രഖ്യാപിച്ച്‌ കേന്ദ്ര സര്‍ക്കാര്‍. കൊറോണ വൈറസ് ബാധിച്ചു മരിക്കുന്ന വ്യക്തിയുടെ കുടുംബത്തിനു ദുരന്തനിവാരണ ഫണ്ടില്‍ നിന്ന് നാലു ലക്ഷം രൂപ സഹായം നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഇന്ത്യയിൽ രണ്ടുപേരാണ് കൊറോണ ബാധിച്ച്‌ ഇതുവരെ മരിച്ചത്. കര്‍ണാടകയിലും ഡല്‍ഹിയിലുമാണ് മരണം സംഭവിച്ചത്. രോഗം ബാധിച്ച്‌ ഡല്‍ഹി ജനക്പുരിയില്‍ ആര്‍എംഎല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന 68 വയസ്സുകാരിയാണ് ഇന്നലെ മരിച്ചത്. ഇതോടെയാണ് രാജ്യത്ത് രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്തത്. കര്‍ണാടകയിലെ കലബുറഗിയിലാണ് ഒരു മരണം റിപ്പോര്‍ട്ട് ചെയ്തത്. തീര്‍ത്ഥാടന വീസയില്‍ സൗദി സന്ദര്‍ശിച്ചു മടങ്ങിയ മുഹമ്മദ് ഹുസൈന്‍ സിദ്ധിഖിയാണ് മരിച്ചത്.

നിലവില്‍ വൈറസ് ബാധയുള്ള രാജ്യങ്ങളിലേക്കു യാത്ര നടത്തിയവര്‍ക്കും രോഗബാധിതരുമായി സമ്ബര്‍ക്കം പുലര്‍ത്തുന്നവര്‍ക്കും മാത്രമാണ് രോഗം വ്യാപിച്ചിരിക്കുന്നത്. രാജ്യത്തു ഇതുവരെ 85 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 22 പേര്‍ കേരളത്തിലാണ്. രാജ്യത്താകെ 42,000 പേരാണ് നിരീക്ഷണത്തിലുള്ളത്.

രാജ്യം കൊറാണ പൊട്ടിപ്പുറപ്പെടുന്നതിന്റെ രണ്ടാം ഘട്ടത്തിലാണ് ഇപ്പോൾ. രോഗത്തിന്റെ മൂന്നാംഘട്ട വ്യാപനം തടയാനോ വൈകിപ്പിക്കാനോ ഉള്ള തീവ്രശ്രമത്തിലാണു കേന്ദ്രസര്‍ക്കാര്‍. മൂന്നാം ഘട്ട വ്യാപനം തടയാന്‍ 30 ദിവസമാണ് ഉള്ളത്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്‌ ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ALSO READ: കര്‍ണാടകയില്‍ കോവിഡ് 19 ബാധിച്ച്‌ ഒരാള്‍ മരിച്ചതോടെ അന്തര്‍ സംസ്ഥാന യാത്രക്കാരെയും പരിശോധിക്കുവാന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങി

നാലാം ഘട്ടത്തിലേക്കു കടന്നാല്‍ അതു പകര്‍ച്ചവ്യാധിയായി രൂപാന്തരപ്പെടും. ചൈനയും ഇറ്റലിയും കോവിഡ് -19 പൊട്ടിപ്പുറപ്പെടുന്നതിന്റെ ആറാം ഘട്ടത്തിലൂടെയാണു കടന്നു പോകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button